ആലപ്പുഴ: അക്ഷയ കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് സേവനം എത്തിക്കുന്നതില്‍ സംസ്ഥാനതലത്തില്‍ ജില്ല മൂന്നാംസ്ഥാനത്തെത്തിയതായി ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ഏഴാംസ്ഥാനത്തായിരുന്ന ജില്ല ഡിസംബറിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയപ്പോഴാണ് മൂന്നാംസ്ഥാനത്തെത്തിയത്. ഡിസംബറില്‍ 35,693 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി നല്കി. ഈ വര്‍ഷം ഇതുവരെ 3,40,046 സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയിട്ടുള്ളത്. 2013 മാര്‍ച്ചു മുതല്‍ ഇതുവരെ മൊത്തം 6,26,527 സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നല്കി.
അക്ഷയ കേന്ദ്രങ്ങളിലൂടെ സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ സേവനങ്ങളും നല്‍കുന്നത് വ്യാപകമാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണത്തിനായി ഗ്രാമപഞ്ചായത്തുകളില്‍ ഒരു മാസത്തേക്ക് താത്കാലിക സഹായ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ പഞ്ചായത്ത് ഓഫീസുകളിലും അടുത്തയാഴ്ച മുതല്‍ ഹെല്പ് ഡെസ്കിന്റെ സേവനം ലഭിക്കും. ആര്യാട് ഗ്രാമപഞ്ചായത്തില്‍ ഹെല്പ് ഡെസ്ക് തുറന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. രവീന്ദ്രദാസ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: