ആലപ്പുഴ: ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിറ്റ്നസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ ശരീരസൗന്ദര്യ മത്സരങ്ങള്‍ ജനുവരി 18ന് ആലപ്പുഴ കടല്‍ത്തീരത്തെ ഓപ്പണ്‍ വേദിയില്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, മാസ്റ്റേഴ്സ് വിഭാഗങ്ങളിലായി ദേശീയതാരങ്ങളടക്കം ഇരുന്നൂറ്റിയമ്പതില്‍പ്പരം കായിക പ്രതിഭകള്‍ മത്സരത്തില്‍ അണിനിരക്കും. വൈകിട്ട് അഞ്ചിന് കെ.സി. വേണുഗോപാല്‍ എംപി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ മേഴ്സി ഡയാന മാസിഡോ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് മേധാവി ബാലചന്ദ്രന് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജനുവരി 24, 25 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാനതല ശരീരസൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ജില്ലാ ടീമിനെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്നതാണെന്ന് ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷന് സെക്രട്ടറി അജിത് എസ്.നായര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: