00ഒറ്റപ്പാലം: സര്‍ക്കാര്‍ ബധിര വിദ്യാലയം വളപ്പില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ക്ലാസ് മുറികള്‍ പൊളിച്ചത് വിവാദമാകുന്നു. വിദ്യാര്‍ത്ഥികളും സംഘടനകളും ഇതിനെതിരെ രംഗത്തു വന്നു. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ ഉപരോധത്തെ തുടര്ന്നുസ്റ്റേഡിയം നിര്‍മാണം നിര്‍ത്തി വച്ചു.
ക്ലാസ്മുറികള് പൊളിച്ചു നീക്കി പിഡബ്ള്യുഡി നിര്‍മിക്കുന്ന സ്റ്റേഡിയം നിര്‍മാണത്തിനെതിരെയാണു ബധിര വിദ്യാര്‍ഥികള്‍ തന്നെയാണ് ആദ്യ പ്രതിഷേധം രേഖപ്പെടുത്തിയത്. തിങ്കളാഴ്ച സ്റ്റേഡിയം നിര്‍മാണം തുടങ്ങിയതിനു പിറകെയാണ് ചൊവ്വാഴ്ച വിദ്യാര്‍ഥികള്‍ ക്ലാസ് മുടക്കി സമരരംഗത്തിറങ്ങിയത്.
വിദ്യാലയത്തിന്റെ കവാടം പൂട്ടി വടം കൊണ്ടു കെട്ടി വിദ്യാര്‍ഥികള്‍ ബാനറും പ്ലക്കാര്‍ഡുകളുമായി നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടെ സമരത്തിന് ഐക്യദാര്‍ഢ്യം പറഞ്ഞ് സ്കൂളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെ ഉന്തുംതള്ളുമായി.
സ്ഥലത്തെത്തിയിരുന്ന പിഡബ്ള്യുഡി ഉദ്യോഗസ്ഥര്‍ ഇതോടെ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്നു വിദ്യാര്‍ഥികള്‍ ഡിഇഒ ഓഫിസിലും പ്രതിഷേധവുമായെത്തി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ പ്രശ്നം ധരിപ്പിക്കാമെന്ന് ഡിഇഒ അറിയിച്ച ശേഷമാണു വിദ്യാര്‍ഥികള്‍ പിരിഞ്ഞത്.
പിഡബ്ള്യുഡിയുടെ അഞ്ചു കോടി വിനിയോഗിച്ചാണു ബധിര വിദ്യാലയം വളപ്പിലെ 90സെന്റ് ഭൂമിയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം. സ്കൂളിലെ വിഎച്ച്എസ്ഇ ബ്ലോക്കാണു പൊളിച്ചു നീക്കുന്നത്. പകരം ആണ്‍കുട്ടികളുടെ ഹോസ്റ്റലിനു മുകളില്‍ കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നാണു വാഗ്ദാനം. ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. തര്‍ക്കം തീര്‍ന്നെങ്കില്‍ മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കൂവെന്നു പിഡബ്ള്യുഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ സ്റ്റേഡിയം നിര്‍മാണത്തിന്റെ ഭാഗമായി വളപ്പിലെ കൂറ്റന്‍ മരങ്ങളും വെട്ടിമാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: