ആലുവ: കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചും പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചും പ്രവര്‍ത്തിക്കുന്ന ഗോഡൗണുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചു.
കടുങ്ങല്ലൂര്‍ പഞ്ചായത്തിലുള്ള ഗോഡൗണുകളുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസില്‍പോലും കൃത്യമായി അറിയാത്ത അവസ്ഥയാണ്. ചെറിയ കെട്ടിടംപണിതശേഷം സ്റ്റോക്ക് ചെയ്ത് വില്പന നടത്തുന്നതിനുള്ള ലൈസന്‍സ് സ്വന്തമാക്കും. പിന്നീടാണ് യഥാര്‍ത്ഥ ഗോഡൗണ്‍ അവിടെ പൊങ്ങിവരുന്നത്.
പതിനായിരത്തിലധികം ചതുരശ്രയടിയില്‍ കെട്ടിപ്പൊക്കി ജനജീവിതത്തിന്വരെ ഭീഷണിയാകുന്നവിധമാണ് ഗോഡൗണുകളുടെ പ്രവര്‍ത്തനം. പലതും പിന്നീട് ലൈസന്‍സ് പുതുക്കുകയോ പഞ്ചായത്തിലേക്കുള്ള നികുതി അടയ്ക്കുകയോ ചെയ്യുന്നുമില്ല. വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ചുമതല വ്യവസായ വകുപ്പിനാണ്. ഇവിടെയാണ് ഇപ്പോള്‍ അനധികൃതമായുള്ള സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: