കരുനാഗപ്പള്ളി: പാവുമ്പയിലും പരിസരപ്രദേശങ്ങളില്‍ നിന്നും യുവാക്കള്‍ സിപിഎം വിട്ട് കൂട്ടത്തോടെ ബിജെപിയിലേക്ക് എത്തുന്നതിനെ പ്രതിരോധിക്കുവാന്‍ സിപിഎം ആസൂത്രിതമായ അക്രത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം സംഘടനാപ്രവര്‍ത്തനത്തിനായി പാവുമ്പാ ജംഗ്ഷനില്‍ കൂടി യാത്ര ചെയ്യുകയായിരുന്ന മണ്ഡല് കാര്യവാഹ് സനുവിനെ സിപിഎം മുന്‍ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സരസന്റെ നേതൃത്വത്തിലെത്തിയ അക്രമിസംഘം അക്രമിക്കുകയും സനു സഞ്ചരിച്ചിരുന്ന വാഹനത്തിന് അടിച്ചു കേടുവരുത്തുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഓടിക്കൂടി സനുവിനെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ സംഘടിച്ചെത്തിയ അക്രമിസംഘം യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശരത്കുമാര്, ശാഖാമുഖ്യശിക്ഷക് സതീഷ്, പ്രവര്‍ത്തകനായ അരുണ്‍ എന്നിവരുടെ വീടിനുനേരെ അക്രമം അഴിച്ചുവിട്ടു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പാവുമ്പാ ചുരുളി ഭാഗത്തുനിന്നും സിപിഎമ്മില്‍പ്പെട്ട പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അന്നു മുതല്ക്കുതന്നെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ സിപിഎം അക്രമത്തിന് ശ്രമിക്കുകയാണെന്ന് സംഘപരിവാര്‍ സംഘടനാ നേതാക്കള്‍ പറഞ്ഞു.
അക്രമിക്കപ്പെട്ട വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ ബിജെപി ജില്ലാപ്രസിഡന്റ് എം.സുനില്‍, ബിജെപി ജില്ലാസെക്രട്ടറി മാലുമേല്‍ സുരേഷ്, മേഖലാസെക്രട്ടറി ഗോപി, ആര്‍എസ്എസ് ഗ്രാമജില്ലാകാര്യവാഹ് എ.വിജയന്, താലൂക്ക് കാര്യവാഹ് അദിഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് അനില്‍ വാഴപ്പള്ളി എന്നിവരടങ്ങുന്ന സംഘത്തെ പോലീസ് തടഞ്ഞു. ഇതിനെതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: