പാലാ: ഡിവൈഎഫ്ഐയില്‍നിന്നും രാജിവച്ച പ്രവര്‍ത്തകര്‍ യുവമോര്‍ച്ചയില്‍ അംഗമായി. ഡിവൈഎഫ്ഐ കൊല്ലപ്പള്ളി യൂണിറ്റ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകരായ പ്രശാന്ത് ഡി, രാജേഷ് ടി.ആര്, പ്രദീപ് റ്റി.ഒ, ഉല്ലാസ് ഉണ്ണി തുടങ്ങി ഇരുപതോളം പ്രവര്‍ത്തകര്‍ യുവമോര്‍ച്ചയില്‍ അംഗമായി. സ്വീകരണയോഗം ബിജെപി മണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ രവീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മഹേഷ് ചന്ദ്രന്, ബിജെപി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ്,യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളായ കിരണ്മോന് രവീന്ദ്രന്, ശ്രീരാജ് എ.എസ്, സുജിത്ത് സോമന്, ശ്യാം പുലിയന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: