കോട്ടയം: ജനുവരി 18 നും ഫെബ്രുവരി 22നും പള്‍സ് പോളിയോ പ്രതിരോധ കുത്തിവെപ്പ് നടത്താനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ടി.വി. സുഭാഷ് അറിയിച്ചു. 1439 ബൂത്തുകള്‍ രാവിലെ 8മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കും. അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ മരുന്ന് നല്‍കുന്നതിന് എല്ലാവരുടെയും സഹകരണം അദ്ദേഹം അഭ്യര്‍ത്ഥിച്ചു. 1.28 ലക്ഷം കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ കുത്തിവെയ്പ് നല്‍കാനുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. ഇതര സംസ്ഥാന കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് നല്കാന് 20 സഞ്ചരിക്കുന്ന ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ബസ് സ്റ്റാന്റുകള്‍ റയില്‍വെ സ്റ്റേഷന്, ബോട്ട് ജെട്ടി, ഉല്സവസ്ഥലങ്ങള് തുടങ്ങിയവ കേന്ദ്രീകരിച്ച് 42 ട്രാന്‍സിറ്റ് ബൂത്തുകള്‍ ഈ മാസം 18,19,20 തീയതികളില്‍ പ്രവര്‍ത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: