ലണ്ടന്‍: ഐവറികോസ്റ്റ് സ്ട്രൈക്കര്‍ വില്‍ഫ്രഡ് ബോണി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ചേക്കേറി. സ്വാന്‍സിയില്‍ നിന്ന് ബോണിയെ സ്വന്തമാക്കാന്‍ സിറ്റി 42 ദശലക്ഷം ഡോളര്‍ ചെലവിട്ടെന്നാണ് റിപ്പോര്‍ട്ട്. ക്ലബ്ബും താരവും തമ്മില്‍ കരാര്‍ ഒപ്പിട്ടവിവരം ഐവറികോസ്റ്റ് ഫുട്ബോള്‍ ഫെഡറേഷനാണ് പുറത്തുവിട്ടത്. 26കാരനായ ബോണിയെ പാളയത്തിലെത്തിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഏറെ നാളായി ശ്രമം നടത്തിവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: