കൊച്ചി: കേരളത്തിലെ സ്കൂളുകള്‍ക്കായി വണ്ടര്‍ലാ ഏര്‍പ്പെടുത്തിയിട്ടുള്ള വണ്ടര്‍ലാ പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ എസ് വിഎച്ച്എസ് പാലേമാട് സ്കൂളിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. തിരുവനന്തപുരം ജില്ലയിലെ സെന്റ് മേരീസ് എച്ച്എസ്എസ് പട്ടം, കണ്ണൂര്‍ ജില്ലയിലെ കൊട്ടില ഗവ. എച്ച്എസ്എസ് എന്നിവര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി.
മൂന്നാം സ്ഥാനം കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സെന്റ് മേരീസ് എച്ച്എസ്എസ്, തൃശ്ശൂര്‍ ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ചാലക്കുടി, ആലപ്പുഴ ജില്ലയിലെ വിവിഎച്ച്എസ്എസ് താമരക്കുളം എന്നിവര്‍ക്ക് ലഭിച്ചു, കൂടാതെ മികച്ച നിലവാരം പുലര്‍ത്തിയ 20 സ്കൂളുകള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി.
പരിസ്ഥിതി ഊര്‍ജ്ജ സംരക്ഷണത്തിനായി സ്കൂളുകളില്‍ ഏര്‍പ്പെടുത്തിയ പദ്ധതികളും, അവ നടപ്പാക്കുന്നതില്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പങ്ക് വിലയിരുത്തിയുമാണ് അവാര്‍ഡ് നല്‍കിയത്. 50,000, 25,000, 15,000 രൂപയുടെ കാഷ് അവാര്‍ഡുകളും, ട്രോഫിയും, സര്‍ട്ടിഫിക്കറ്റുമാണ് നല്‍കുന്നത്.
കെവിയുപിഎസ് പാങ്ങോട്, തിരുവനന്തപുരം ഗവ എല്‍പിഎസ് ടിടിഐ മണക്കാട് തിരുവനന്തപുരം, മയ്യനാട് എച്ച്എസ്എസ് കൊല്ലം, എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം യുപിസ്കൂള്‍ പന്തളം, പത്തനംതിട്ട, ഇമ്മാനുവല്‍ എച്ച്. എസ്എസ് കോതനല്ലൂര്‍, കോട്ടയം, പള്ളിക്കൂടം സ്കൂള്‍, പള്ളിക്കാമറ്റം, കോട്ടയം, ശാന്താള്‍ ജ്യോതി പബ്ലിക് സ്കൂള്‍,മുട്ടം, ഇടുക്കി, നിര്‍മ്മല ജൂനിയര്‍ സ്കൂള്‍, മൂവാറ്റുപുഴ, എറണാകുളം, ചവറ അക്കാഡമി വാഴക്കുളം( മൂവാറ്റുപുഴ), എറണാകുളം, ജിഎച്ച്എസ്എസ് സൗത്ത് ഏഴിപ്പുറം എറണാകുളം, എസ്എച്ച് പബ്ലിക് സ്കൂള്‍ തേവര ,എറണാകുളം, സെന്റ്. സെബാസ്റ്റ്യന്‍ എച്ച്എസ് ചിറ്റാട്ടുകര, തൃശ്ശൂര്‍, എഎല്‍ പിഎസ് പോങ്ങോത്രാ, തൃശ്ശൂര്‍, അമൃതാ വിദ്യാലയം കൊടുങ്ങല്ലൂര്‍ തൃശ്ശൂര്‍, സെന്റ് തെരേസാസ് എച്ച്എസ്എസ് ഷൊറണൂര്‍, പാലക്കാട്, കെഎച്ച്എംഎച്ച്എസ്എസ് വാളക്കുളം, മലപ്പുറം, സെന്റ്. സെബാസ്റ്റ്യന്‍ എച്ച്എസ്എസ് കൂടരഞ്ഞി, കോഴിക്കോട്, ലിറ്റില്‍ ഫ്ളവര്‍ യുപി സ്കൂള്‍ ,മാനന്തവാടി, വയനാട്, കൂത്തുപറമ്പ് എച്ച് എസ് തൊക്കിലങ്ങാടി, കണ്ണൂര്‍, ജവഹര്‍ നവോദയ, പെരിയ, കാസര്‍ഗോഡ് എന്നിവയാണ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായ സ്കൂളുകള്‍. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: