ഹരിപ്പാട്: തൃക്കുന്നപ്പുഴ ബിവറേജസ് ഔട്ട് ലെറ്റിന് മുന്നില്‍ സംഘര്‍ഷം നടക്കുന്നുവെന്ന വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം സഞ്ചരിച്ച ജീപ്പിന്റെ പിന് ഭാഗത്തെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു. ജനുവരി 14ന് വൈകിട്ട് ഏഴോടെയാണ് സംഭവം.
തൃക്കുന്നപ്പുഴ പപ്പന് മുക്കിന് തെക്കുഭാഗത്ത് തോട്ടപ്പള്ളിതൃക്കുന്നപ്പുഴ റോഡ് അരികിലാണ് മദ്യവില്പന ശാല പ്രവര്‍ത്തിക്കുന്നത്. വൈകുന്നേരങ്ങളില്‍ മദ്യവില്പന ശാലയില്‍ വന്‍ തിരക്ക് അനുഭവപ്പെടും. ചിലപ്പോള്‍ മദ്യം വാങ്ങാന്‍ എത്തുന്നവര്‍ തമ്മില്‍ പലപ്പോഴും അടിപിടി ഉണ്ടാകാറുണ്ട്. ഇന്നലെയും വില്‍പ്പന ശാലയുടെ മുന്നില്‍ സംഘര്‍ഷം ഉണ്ടായി. ആരോ വിവരം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എസ്ഐ: കെ.ടി. സന്ദീപിന്റെ നേതൃത്വത്തില്‍ മൂന്ന് പോലീസുകാര്‍ ജീപ്പില്‍ സ്ഥലത്തെത്തി പ്രശ്നം ഉണ്ടാക്കിയവരെ വിരട്ടിയോടിച്ചു. ഇതിന് ശേഷം മടങ്ങിപോകുന്നതിനിടെ ആരോ പിന്നില്‍ നിന്ന് കല്ലെറിഞ്ഞു ജീപ്പിന്റെ പിന്നിലത്തെ ചില്ല് പൊട്ടി.
അംഗബലം കുറവായതിനാല്‍ ജീപ്പില്‍ നിന്ന് ഇറങ്ങാതെ എസ്ഐയും സംഘവും സ്റ്റേഷനില്‍ എത്തി കൂടുതല്‍ പൊലീസുമായി വീണ്ടും മദ്യവില്പന ശാലയില്‍ എത്തി. ഈ സമയം സമീപത്ത് നിന്ന ഒരു വികലാംഗനെ എസ്ഐ ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു. ഇയാല്‍ നിരപരാധിയാണെന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്നവര്‍ എസ്ഐയെ പിടിച്ചു തള്ളി.
സംഘര്‍ഷം രൂക്ഷമാകുമെന്ന് കണ്ടതിനെ തുടര്‍ന്ന് വിവിധ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പോലീസിനെ സംഭവ സ്ഥലത്ത് എത്തിച്ച് പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഏതാനും ആഴ്ചകള്‍ മുന്‍പും തൃക്കുന്നപ്പുഴ എസ്ഐയ്ക്കും പോലീസുകാരനും നേരെ അക്രമം നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: