ആലപ്പുഴ: നെല്ല് സംഭരിക്കാന്‍ സപ്ലൈകോ നടത്തുന്ന രജിസ്ട്രേഷന് കാലാവധി ഈ മാസം 31 വരെ നീട്ടണമെന്നു കര്‍ഷകര്‍. രജിസ്ട്രേഷന് കാലാവധി അഞ്ചായിരുന്നതു 10 വരെ നീട്ടിക്കൊടുത്തെങ്കിലും അയ്യായിരത്തിലേറെ കര്‍ഷകര്‍ക്ക് ഇപ്പോഴും രജിസ്റ്റര്‍ ചെയ്യാനായിട്ടില്ല. സപ്ലൈകോയുടെ ഓണ്‍ലൈനില്‍ കര്‍ഷകര്‍ക്കു നേരിട്ടു രജിസ്റ്റര്‍ ചെയ്യാമെങ്കിലും ഭൂരിപക്ഷം കര്‍ഷകരും ആശ്രയിച്ചത് അക്ഷയകേന്ദ്രങ്ങളെയോ സ്വകാര്യ കംപ്യൂട്ടര്‍ സെന്ററുകളെയോ ആയിരുന്നു.അക്ഷയകേന്ദ്രങ്ങളിലെയും കംപ്യൂട്ടര്‍ സെന്ററുകളിലെയും അസൗകര്യങ്ങളും സമയക്കുറവും രജിസ്ട്രേഷന് പൂര്‍ത്തിയാക്കുന്നതിനു തടസമായി. ക്രിസ്മസ് അവധിയും തുടര്‍ന്നുണ്ടായ അവധി ദിവസങ്ങളും രജിസ്ട്രേഷനെ ബാധിച്ചു. സപ്ലൈകോയുടെ ഓണ്‍ലൈനിലെ തിരക്കും ലൈന്‍ കിട്ടാതിരുന്നതും രജിസ്ട്രേഷനു തടസമായെന്നും കര്‍ഷകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: