ന്യൂദല്‍ഹി: ഭാരതത്തില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഈമാസം 25നെത്തും. ഈവര്‍ഷം റിപ്പബ്ലിക് ദിനപരേഡിലെ മുഖ്യാതിഥി ഒബാമയാകും. അദ്ദേഹത്തോടൊപ്പം ഭാര്യ മിഖേല ഒബാമയും സന്ദര്‍ശനം നടത്തുമെന്നാണ് ഒൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. കൂടാതെ ദല്‍ഹിയില്‍ വെച്ച് സിഇഒമാരുമായി ഒബാമ വട്ടമേശ സമ്മേളനവും നടത്തുന്നുണ്ട്. എന്നാല്‍ ഇതിന്റെ തീയതി സംബന്ധിച്ച് തീരുമാനമായിട്ടില്ല. അതേസമയം ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ ഒബാമ ആഗ്രഹം പ്രകടിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ടൗണ്‍ഹാള്‍ സ്റ്റൈലില്‍ ദല്‍ഹിയിലെ ഒരു പ്രമുഖ കോളേജില്‍ വെച്ചു നടക്കുന്ന ചടങ്ങിലും ഒബാമ പങ്കെടുക്കും. സന്ദശനത്തുനു മുന്നോടിയായി അദ്ദേഹത്തിനുള്ള സുരക്ഷ നടപടികള്‍ കേന്ദ്രം പരിശോധിച്ചു വരികയാണ്. അത് പൂര്ത്തിയായിതിനുശേഷം പ്രോട്ടോക്കോള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളിലേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: