തിരുവനന്തപുരം: മാവോയിസ്റ്റ് അക്രമണങ്ങളെ ന്യായയീകരിച്ച ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല. ജോര്‍ജ് ആദ്യം പോയി മാവോയിസ്റ്റുകളെ ഉപദേശിച്ചു നേരെയാക്കട്ടെ എന്ന് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകള്‍ ആക്രമം അവസാനിപ്പിച്ചാല്‍ സര്‍ക്കാര്‍ നടപടിയും അവസാനിപ്പിക്കാം.
പോലീസിനെ ആക്രമിച്ചത് മാവോയിസ്റ്റുകള്‍ തന്നെയാണ്. ബോധപൂര്‍വം അക്രമം നടത്തിയാല്‍ അടിച്ചമര്‍ത്തും. പോലീസ് ആയുധം സംഭരിക്കുന്നത് ചീഫ് വിപ്പിന്റെ ‘ഭാവനയാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ മാവോയിസ്റ്റുകളെ ന്യായീകരിച്ച ചീഫ് വിപ്പിന്റെ നടപടിയില്‍ ആഭ്യന്തരവകുപ്പ് അതൃപ്തി രേഖപ്പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ജോര്‍ജിന്റെ നിലപാട് ഗൗരവമായി എടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: