തിരുവനന്തപുരം: മദ്യനയത്തില്‍ സര്‍ക്കാരിനെ സ്വാധീനിച്ചത് തൊഴിലാളികള്‍ മാത്രമാണെന്നും അതുകൊണ്ടാണ് അടച്ച ബാറുകളില്‍ ബിയര്‍, വൈന്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കിയതെന്നും മന്ത്രി കെ.ബാബു. കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ സ്കോളര്‍ഷിപ്പ് വിതരണവും സമ്മാനദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളികളുടെ സംരക്ഷണം ഏറ്റെടുത്തപ്പോള്‍ ചിലര്‍ സര്‍ക്കാര്‍ മദ്യനയത്തില്‍ നിന്ന് പിന്നോട്ടുപോയെന്നു പറഞ്ഞുപരത്തിയതായും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ കോടതി സര്‍ക്കാരിനെ എതിരായത് ദൗര്‍ഭാഗ്യകരമാണ്. മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ യുഡിഎഫ് ഈ വര്‍ഷം മുതല്‍ പദ്ധതികളാവിഷ്കരിക്കും. സംസ്ഥാന ബിവറേജസ് കോര്പ്പറേഷന് കാഴ്ചയില്ലാത്തവര്‍ക്ക് കമ്പ്യൂട്ടറുകളും, വാക്കിംഗ് വൈറ്റ്സ്റ്റിക്കും നല്‍കും. ഇതിനായി ഒരു കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി 14 ജില്ലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ 14 വോളന്റിയര്‍മാരെ നിയമിക്കും.
മദ്യനിരോധനം പ്രാവര്‍ത്തികമല്ലെന്നും മദ്യവര്‍ജ്ജനമാണ് ആവശ്യമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച കെ.മുരളീധരന് എംഎല്‍എ പറഞ്ഞു. റേഷന്‍ കടയില്‍ ക്യൂനില്‍ക്കുമ്പോള്‍ കലപിലകൂട്ടുന്ന ജനങ്ങള്‍ ബിവറേജസ് ഔട്ട്ലറ്റുകള്‍ക്കു മുന്നില്‍ നിശബ്ദരാവുകയാണ്. ഞായറാഴ്ച സര്‍ക്കാര്‍ ട്രൈഡേ ആക്കിയപ്പോള്‍ ശനിയാഴ്ചകള് ഫുള്‍ഡേ ആയെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നല്ല മദ്യം നല്‍കാത്ത അവസ്ഥയുണ്ടായാല്‍ വ്യാജമദ്യം ഒഴുകും. കൂട്ടമരണത്തിന് കേരളം സാക്ഷ്യം വഹിക്കേണ്ടിവരും.
ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് സ്വാഗതം ആശംസിച്ചപ്പോള്‍ ഉപഹാരമായി നല്‍കിയത് കാരുണ്യ ഭാഗ്യക്കുറികളായിരുന്നു. തൊഴിലാളികളുടെ മക്കളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ലാപ്ടോപ്പുകളും സ്വര്‍ണ്ണ നാണയങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ഉന്നത പഠനത്തിന് അര്‍ഹരായ മുപ്പതുകുട്ടികള്ക്ക് ബോര്‍ഡ് സ്കോളര്‍ഷിപ്പുകളും നല്കി. ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സി.കെ.രാജന്, കെ.എസ്.ബിസി. എംഡി അനില്‍ എക്സ്, നഗരസഭ കൗണ്‍സിലര്‍ ഹരികുമാര്‍, ബോര്‍ഡ് അംഗങ്ങള്‍, യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: