ഇടുക്കി: കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ വന്‍വര്‍ദ്ധന. എഴ് വര്‍ഷത്തിനിടെ കുരുന്നുകള്‍ക്കെതിരെയുള്ള അതിക്രമം നാലിരട്ടിയാണ് കൂടിയിരിക്കുന്നത്. 2008-ല്‍ 549 കേസുകളാണ് പോലീസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2014 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്ക് കേട്ടാല്‍ ഞെട്ടും-2093 കേസുകളാണ് ഈ കാലയളവില്‍ എടുത്തിരിക്കുന്നത്. ഡിസംബര്‍ മാസത്തെ വരാനിരിക്കുന്നതേയുള്ളൂ. 2009-ല്‍ 589, 2010-ല്‍ 596,2011-ല്‍ 1452, 2012-ല്‍ 1324,2013-ല്‍ 1877 എന്നിങ്ങനെയാണ് കണക്ക്.
ഏഴ് വര്‍ഷത്തിനിടെ 8480 കേസുകളാണ് ക്രൈം റിക്കാര്ഡ്സ്് ബ്യൂറോയുടെ കണക്കിലുള്ളത്. കുട്ടികള്‍ ബലാത്സംഗത്തിനിരയാകുന്നത് വര്‍ദ്ധിച്ചിരിക്കുന്നു. 2014 നവംബര്‍വരെ സംസ്ഥാനത്ത് 660 കുരുന്നുകള്‍ ബലാത്സംഗത്തിനിരയായി. 2008-ല്‍ 215,2009-ല്‍ 235, 2010-ല്‍ 208, 2011-ല്‍ 423,2012-ല്‍ 455,2013-ല്‍ 637, എന്നിങ്ങനെയാണ് കണക്ക്. പോലീസും നിയമസംവിധാനവും ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോഴും പീഡനത്തിനിരയാകുന്ന കുരുന്നുകളുടെ എണ്ണം വര്ദ്ധിക്കുന്നുഎന്ന വസ്തു ആശങ്കയ്ക്ക് ഇട നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: