കൂത്തുപറമ്പ്: ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്പിച്ച കേസില്‍ നാലു പേരെ കോടതി റിമാന്‍ഡ് ചെയ്തു.
ചിറ്റാരിപ്പറമ്പ് ചുണ്ടയിലെ ആര്‍എസ്എസ് കാര്യവാഹ് ബിജോയിയെ ആക്രമിച്ച കേസിലാണ് സിപിഎം പ്രവര്‍ത്തകരായ പൂവത്തില്‍ കീഴിലെ വൈശാഖ് (23), ചുണ്ടയിലെ സമിത്ത് (34) എന്നിവരെ കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എം.ടി. ജലജാറാണി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമത്തില്‍ ബിജോയിയുടെ ഇരുകാലുകളുടെയും എല്ല് പൊട്ടിയിരുന്നു. വധശ്രമത്തിനായിരുന്നു കണ്ണവം പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: