തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ രംഗത്ത് വന്ന ചീഫ് വിപ്പ് പിസി ജോര്‍ജിന് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
ആയുധം ഉപേക്ഷിക്കാന്‍ ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെയാണെന്നാണ് ചെന്നിത്തലയുടെ പ്രസ്താവന. ബുള്ളറ്റുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാമെന്ന് സര്‍ക്കാരും കരുതുന്നില്ല.
അക്രമം അവസാനിപ്പിച്ചാല്‍ മാവോയിസ്റ്റ് വേട്ട നിര്‍ത്താന്‍ സര്‍ക്കര്‍ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകളെ തോക്കിന് കുഴലിലൂടെയല്ല, ആശയപരമായാണ് നേരിടേണ്ടതെന്ന് പിസി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: