ന്യൂദല്‍ഹി: ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി മംഗള സമരവീര ഭാരത സന്ദര്‍ശനത്തിന് ഈ മാസം 18നെത്തും. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ അഭ്യര്‍ത്ഥന പ്രകാരമാണിത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയേയും സന്ദര്‍ശനത്തിനായി ക്ഷണിച്ചിട്ടുണ്ട്. സിരിസേനയുടെ ആദ്യ വിദേശ പര്യടനം ഭാരതത്തിലേക്കായിരിക്കുമെന്നും ഔദ്യോഗിക വക്താവ് അറിയിച്ചു. എന്നാല്‍ തീയതി വ്യക്തമാക്കിയിട്ടില്ല.
സിരിസേന സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായി തിങ്കളാഴ്ചയാണ് സമരവീര നിയമിതനായത്. തുടര്‍ന്ന് അഭിനന്ദിക്കാന്‍ വിളിച്ചപ്പോഴാണ് സുഷമ സ്വരാജ് ഭാരതത്തിലേക്ക് ക്ഷണിച്ചത്. അതിനുശേഷം വിദേശകാര്യ വകുപ്പ് ഔദ്യോഗികമായി ക്ഷണകത്തും അയച്ചിരുന്നു. ഭാരത വിദേശകാര്യ വക്താവ് സെയ്ദ് അക്ബറുദ്ദീന്‍ ട്വിറ്ററിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: