മാവേലിക്കര: നഗരസഭാ ഭരണസമിതിയ്ക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ വിപ്പു ലംഘിച്ച സിപിഐ കൗണ്‍സിലര്‍ക്കെതിരെ നടപടി എടുക്കരുതെന്ന് സിപിഎം നേതൃത്വം. ചെയര്മാന്, വൈസ് ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ സിപിഐ കൗണ്‍സിലറുടെ പിന്തുണ ഉറപ്പാക്കിയെങ്കില്‍ മാത്രമെ സാധിക്കുയുള്ളു. 28 അംഗങ്ങളുള്ള നഗരസഭയില്‍ എല്‍ഡിഎഫ്-13, യുഡിഎഫ്-12, ബിജെപി-രണ്ട്, സ്വതന്ത്രന്-ഒന്ന് എന്നതാണ് കക്ഷിനില.
അഴിമതിയുടെ കാര്യത്തില്‍ തുല്യത പുലര്‍ത്തുന്ന യുഡിഎഫിനും എല്‍ഡിഎഫിനും എതിരെ ബിജെപി നിക്ഷപക്ഷ നിലപാട് സ്വീകരിച്ചാല്‍ എല്‍ഡിഎഫ്-13, യുഡിഎഫ്-12, സ്വതന്ത്രന്-ഒന്ന് എന്നതാകും കക്ഷിനില. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ഇന്നലെ വിട്ടു നിന്ന സിപിഐയിലെ ബി.അമ്പിളിയ്ക്കെതിരെ നടപടി സ്വീകരിച്ചാല്‍ എല്‍ഡിഎഫ്-12, യുഡിഎഫ്-12, സ്വതന്ത്രന്-ഒന്ന് എന്നതാകും കക്ഷിനില. ഇത് ഒഴിവാക്കാനാണ് വിപ്പു ലംഘിച്ചെങ്കിലും തുടര്‍ന്നുള്ള നീക്കങ്ങളില്‍ അമ്പിളിയെ ഒപ്പം കൂട്ടാന്‍ സിപിഎം തയ്യാറായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് സിപിഎം നേതൃത്വം അമ്പിളിയുമായും സിപിഐ നേതൃത്വവുമായും ചര്‍ച്ച നടത്തി.
എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ ബിജെപി കൗണ്‍സിലര്‍മാരായ എസ്. ദിവ്യ, വിജയമ്മ ഉണ്ണികൃഷ്ണന് എന്നിവര്‍ പിന്തുണച്ചത് കോണ്‍ഗ്രസ് വിമുക്ത ഭാരതമെന്ന ബിജെപി ലക്ഷ്യം നിറവേറ്റാനാണെന്ന് ബിജെപി നിയോജകമണ്ഡലം ഭാരവാഹികള്‍ അറിയിച്ചു. ഇസിഎച്ച്എസ് പ്രവൃത്തിക്കുന്ന കെട്ടിടത്തില്‍ അനധികൃതമായി തുടരുന്ന സ്വകാര്യ വ്യക്തിയെ സഹായിക്കുന്ന ചെയര്മാന് കെ.ആര്. മുരളീധരന്റെ നിലപാടും, കോട്ടത്തോട് വിഷയം പരിഹരിക്കാത്തതും, നഗരസഭാ ഫെസ്റ്റിന്റെ പേരില്‍ നടന്ന സാമ്പത്തിക തിരിമറികളും ബിജെപി അവിശ്വാസത്തെ പിന്തുണയ്ക്കുന്ന നിലപാടില്‍ എത്തിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: