ആലപ്പുഴ: നൂലാമാലകളില്‍ കുടുങ്ങി വര്‍ഷങ്ങളായി തീരുമാനമെടുക്കാതെ കിടന്ന ഭൂമി സംബന്ധമായ നിരവധി പരാതികളും അപേക്ഷകളും തീര്‍പ്പാക്കാന്‍ റവന്യൂ-സര്‍വ്വേ അദാലത്തിലൂടെ സാധിച്ചതായി മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റവന്യൂ-സര്‍വ്വേ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി വീടുവച്ചു താമസിക്കുന്ന സ്വന്തം ഭൂമിക്ക് പട്ടയം ലഭിക്കാത്ത അവസ്ഥ വളരെ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. അദാലത്തിലൂടെ അമ്പതും അറുപത്തിയെട്ടും വര്‍ഷംവരെ പഴക്കമുള്ള പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞു.
ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പരാതികളാണ് പരിഹരിക്കുന്നത്. പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ധ്യക്ഷത വഹിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. മന്ത്രിയും എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ദേശീയ കുടുംബക്ഷേമ പദ്ധതിയില്നിന്നുമുള്ള ധനസഹായവും പ്രകൃതിക്ഷോഭത്തില്‍ നഷ്ടം നേരിട്ടവര്‍ക്കുള്ള സഹായവും വിതരണം ചെയ്തു. ഭൂമിയുടെ സര്‍വേ സംബന്ധിച്ച് കൈനകരി സ്വദേശി സോമനാഥ് സമര്‍പ്പിച്ച പരാതിയാണ് മന്ത്രി ആദ്യം കേട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: