ചെങ്ങന്നൂര്‍: കഴിഞ്ഞദിവസം ആനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട എലിഫന്റ് സ്ക്വാഡിലെ പ്രശസ്ത വെറ്റിനറി സര്ജന് സി. ഗോപകുമാറി (47)ന് ചെങ്ങന്നൂരില്‍ ആയിരങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കഴിഞ്ഞദിവസം രാവിലെ ഒന്‍പതിന് ഭാര്യ ഡോ. ബിന്ദുലക്ഷ്മിയുടെ വീടായ ചെങ്ങന്നൂര്‍ കീഴ്ച്ചരിമേല് ലാവണ്യവീട്ടില് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കൊടിക്കുന്നില്‍ സുരേഷ് എംപി, പി.സി. വിഷ്ണുനാഥ് എംഎല്‍എ, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഹരികിഷോര്‍, തിരുവല്ല ആര്‍ഡിഒ: ഗോപകുമാര്‍, എന്‍എസ്എസ് രജിസ്ട്രാര്‍ കെ.എന്‍.വിശ്വനാഥന്പിളള, ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, ട്രഷറര്‍ കെ.ജി.കര്‍ത്ത, നിയോജക മണ്ഡലം പ്രസ്ഡന്റ് ബി. കൃഷ്ണകുമാര്‍, മഹാദേവക്ഷേത്ര എഒ: ആര്. ജയശ്രീ, ഉപദേശകസമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്, ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് സെക്രട്ടറി എസ്.വി. പ്രസാദ്, സിപിഎം ഏരിയാ സെക്രട്ടറി എം.എച്ച്. റഷീദ് തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ഗോപകുമാറിന്റെ മരണത്തില്‍ കേരള സ്റ്റേറ്റ് എലിഫെന്റ് റിസേര്‍ച്ച് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന് അനുശോചിച്ചു. രക്ഷാധികാരി സജിത്ത് സംഘമിത്ര, പ്രസിഡന്റ് പ്രശാന്ത്.ജി, സെക്രട്ടറി അരുണ്‍ വി.നാഥ്, സജികുമാര്‍, സുരേഷ്കുമാര്‍ പുത്തന്‍വീട്ടില്‍, രാകേഷ് തച്ചൂര്, രഞ്ജിത്ത് ചെട്ടികുളങ്ങര, രാജേഷ് പി.കണ്ണമംഗലം, ബിനുകുമാര്‍, ഉണ്ണികൃഷ്ണന് ഈരേഴ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: