കൊല്ലം: കേസുകള്‍ പിന്‍വലിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം കേസുകള്‍ പിന്‍വലിക്കേണ്ടതെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരിക്കെ കേശവേന്ദ്ര കുമാറിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവയ്പുണ്ടായിതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സുധീരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: