ശബരിമല : ശബരിമലയെ കേന്ദ്ര സര്‍ക്കാരിന്റെ പേരിലുള്ള ട്രസ്റ്റിന്റെ കീഴിലാക്കുമെന്ന് കള്ളപ്രചരണം നടത്തുന്നത്. ചരിത്രമറിയാത്തവരാണെന്ന് ദേവസ്വം എംപ്ലോയിസ് സംഘ് സന്നിധാനത്തുപറഞ്ഞു. സ്വതന്ത്ര ഭാരതത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവും സര്‍ക്കാരും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം ബോര്‍ഡിന് സ്വതന്ത്ര പരമാധികാരചുമതലയുണ്ട്.
എന്നാല്‍ വസ്തുത അറിയാത്തവരും ശബരിമല ക്ഷേത്രത്തിന്റെ വികസനം ആഗ്രഹിക്കാത്തവരുമായ ചിലര്‍ സ്വന്തം കീശയുടെ വികസനം നഷ്ടപ്പെടുമെന്ന് കരുതിയാണ് കേന്ദ്രസര്‍ക്കാരിനെതിരെ വ്യജപ്രചരണം നടത്തുന്നത് ശബരിമല വികസനത്തിന് ഇരുപത്കോടി രൂപ അനുവദിക്കാന്‍ കേന്ദ്രം സര്‍ക്കാര്‍ തീരുമാനിച്ചു. ശബരിമലയെ ദേശീയതീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്രയും തുക അനുവദിച്ചത്. ശബരിമല ക്ഷേത്ര വികസനവുമായി വന്‍ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്പോകുന്നതെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്.
ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ പ്രദേശങ്ങളെക്കൂടി ഉള്‍പ്പെടുത്തി ദീനദയാല്‍ വൈദ്യുത പദ്ധതിക്കായിട്ടാണ് ഇപ്പോള്‍ ഇരുപതുകോടി രൂപ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലേക്കായി കേന്ദ്രസഹായം ലഭ്യമാക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങളാണ് ഇന്നുള്ളത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികാരികളും ശബരിമലയെ ദേശീയതീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുകഴിഞ്ഞു. വരാന്‍പോകുന്ന വികസനത്തിലൂടെ ശബരിമലയ്ക്കും മറ്റ് 1208 ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും ഗുണകരമായ മാറ്റമാണ് ഉണ്ടാകാന്‍ പോകുന്നത്.
വികസനവിരോധികളായവരുടെ വ്യാജ പ്രചരണങ്ങളില്നിന്ന് ജീവനക്കാര്‍ കരുതിയിരികികേണ്ടതാണെന്ന് ദേവസ്വം എംപ്ലോയിസ് സംഘ് പ്രസിഡന്റ് എന്‍.പി.കൃഷ്ണകുമാര്‍, സെക്രട്ടറി ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു. ദേവസ്വം ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിനുവേണ്ടി അദാലത്തുകള്‍ ബോര്ഡാസ്ഥാനത്ത് സംഘടിപ്പിക്കുക, ക്ഷേത്രജീവനക്കാരെ കെ എസ് ആര് പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ എത്രയും വേഗം നടപ്പിലാക്കുന്നതിനുള്ള അനുകൂല തീരുമാനങ്ങള്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും ദേവസ്വം എംപ്ലോയിസ് സംഘ് ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: