പുനലൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി താന്‍ ഹിന്ദുവാണെന്ന് പറയാന്‍ ധൈര്യം കാട്ടിയ ഏകപ്രധാനമന്ത്രിയാണെന്ന് ചടയമംഗലം ജ്ഞാനാനന്ദാശ്രമം മഠാധിപതി ദയാനന്ദ സരസ്വതി. പുനലൂര്‍ സ്വയംവരഹാളില്‍ നടന്ന ഭാരത്വികാസ് പരിഷത്ത് പുനലൂര്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദുസമൂഹത്തിലെ സമുദായങ്ങളെയും സമുദായനേതാക്കളെയും രാഷ്ട്രീയക്കാര്‍ അംഗീകരിക്കും. എന്നാല്‍ ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് പറയാന്‍ ധൈര്യം കാട്ടിയാല്‍ അത് അംഗീകരിക്കാന്‍ കഴിയാത്തവരാണ് കേരളം ഭരിക്കുന്നതെന്നും കഴിഞ്ഞ ശിവഗിരി തീര്‍ത്ഥാടനത്തിന് നരേന്ദ്രമോദി എത്തിയപ്പോള്‍ ആ ഒറ്റകാരണത്താല്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നവര്‍ ഇന്ന് ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേവനദിയായ ഗംഗയെ ശുദ്ധീകരിക്കുന്നതോടെ രാജ്യത്തെ 40 ശതമാനം വരുന്ന കൃഷിസംരക്ഷണമാണ് സാധ്യമാകുന്നതെന്നും ഇദ്ദേഹത്തിന്റെ ഭരണത്തിന് കീഴില്‍ ഭാരതം ലോകത്തിന് വഴികാട്ടിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സെക്രട്ടറി അശോക്.ബി.വിക്രമന് സ്വാഗതവും ട്രഷറര്‍ ബി.സുധീര്‍കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് പുതിയ അംഗത്വവിതരണം, ഭാരവാഹി തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: