പാലക്കാട്: പുതുതലമുറ ബാങ്കിന്റെ പിരായിരി എ.ടി.എമ്മില്‍ നിന്നും പിന്‍വലിച്ച 15,500 രൂപയ്ക്ക് 500 ന്റെ വ്യാജനോട്ടുകളാണ് ലഭിച്ചതെന്ന വിവാദം തീരുന്നു. പോലീസ് പരിശോധനയില്‍ എ.ടി.എമ്മില്‍ നിന്നും ലഭിച്ച നോട്ടുകള്‍ വ്യാജമല്ലെന്നും ആര്.ബി.ഐ പിന്വലിച്ചവയാണെന്നും വ്യക്തമായിരുന്നു. ഇതിനു പിറകെ ആദ്യം നോട്ടുകള്‍ വ്യാജമാണെന്ന് പറഞ്ഞ കൊടുന്തിരപ്പുള്ളി സഹകരണ ബാങ്ക് അധികൃതര്‍ നോട്ട് തിരിച്ചെടുക്കാന്‍ തയ്യാറായി.
പോലീസിനെ ഇക്കാര്യം രേഖാമൂലം അറിയിച്ച് നോട്ടുകള്‍ മുഴുവന്‍ തിരിച്ചെടുത്തതായി ടൗണ്‍ നോര്‍ത്ത് എസ്.ഐ എം. സുജിത്ത് അറിയിച്ചു. ആര്.ബി.ഐ പിന്‍വലിച്ച നോട്ടുകള്‍ തിരിച്ചെടുക്കാനുള്ള കാലാവധി ജൂണ്‍ വരെ നീട്ടിയിട്ടുള്ളതായി പോലീസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: