കൊച്ചി: കടമ്പ്രയാര്‍ ബോട്ട് ക്ലബ് ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രീകരിച്ച് ഏകദേശം അഞ്ച് ഏക്കര്‍ സ്ഥലം സമഗ്രമായ ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ ഏറ്റെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് ടൂറിസം വകുപ്പിന് സമര്‍പ്പിക്കുവാന്‍ കടമ്പ്രയാര്‍ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സില്‍ ഭരണസമതിയോഗം തീരുമാനിച്ചു. ചെയര്മാന് വി. പി. സജീന്ദ്രന് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിറ്റിപിസി സെക്രട്ടറിയും, ഫോര്‍ട്ട്കൊച്ചി സബ് കളക്ടറുമായ എസ്.സുഹാസ് പങ്കെടുത്തു.
ടൂറിസം വകുപ്പിന്റെ അനുമതിയോടെ സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് വിദഗ്ധരായ ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതിന് ആവശ്യപ്പെടുന്നതിന് യോഗം അധികാരം നല്കി. കടമ്പ്രയാര്‍ ടൂറിസം വില്ലേജ് ടൂറിസം പദ്ധതിയില്‍പ്പെടുത്തി വിപുലമായ സൗകര്യങ്ങള്‍ ഉള്‍പ്പെടെ (കോട്ടേജുകള്‍, പാര്‍ക്ക്, പാര്‍ക്കിംഗ് ഏരിയ, മള്‍ട്ടിപ്ലക്സ്, കണ്വെന്ഷന് സെന്റര്‍, ലൈറ്റിംഗ്, ബോട്ടിംഗ്) വികസിപ്പിക്കുന്നതിന് യോഗം അംഗീകാരം നല്കി. ടൂറിസം വകുപ്പിന്റെ ധനസഹായത്തോടെയുള്ള കടമ്പ്രയാര്‍ പാലം മെയ് മാസത്തോടെ പൂര്‍ത്തിയാക്കും. നിലവില്‍ പൂര്‍ത്തിയായ നടപ്പാതയുടെ പൂര്‍ണ്ണമായ ഉപയോഗം സാക്ഷാത്കരിക്കുന്നതിന് മനക്കക്കടവില്‍ കൂടി ഒരു പാലം യാഥാര്‍ഥ്യമാക്കുന്നതിന് സമര്‍പ്പിച്ച പ്രൊപ്പോസല്‍ ടൂറിസം വകുപ്പ് മുഖേന അനുമതിക്കായി ആവശ്യപ്പെടാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: