കൊച്ചി: സംസ്ഥാനത്ത് റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോറത്തിലെ അപകതകും ആശങ്കകളും പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കണ്‍സ്യൂമേഴ്സ് ഫെഡറേഷന് ഓഫ് കേരള ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അപേക്ഷാഫോറം പൂരിപ്പിക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുന്നതിന് താലൂക്ക്, യൂണിറ്റ് തലങ്ങളില്‍ ‘ഹെല്‍പ്പ് ഡസ്ക്ക്’ ആരംഭിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കര്‍ശനമായി നിരോധിക്കണമെന്നും റേഷന്‍കടകളില്‍ കമ്പ്യൂട്ടര്‍ വത്ക്കരണം നടപ്പാക്കണമെന്നും സമ്മേളനം പ്രമേയംവഴി ആവശ്യപ്പെട്ടു.
സിഎഫ്കെ ജില്ലാ പ്രസിഡന്റ് എ.എം. സെയ്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാസമ്മേളനം സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ജെയിംസ് കാലാവടക്കല്, വൈസ് ചെയര്മാന് തോമസ് നെട്ടൂര്‍, കോ-ഓര്‍ഡിനേറ്റര്‍ സജിനി തമ്പി, അഹമ്മദ് തോട്ടത്തില്‍, മൈഥിലി പത്മനാഭന്, ലീല അനില്‍കുമാര്‍, ഗഫൂര്‍ ടി. എ., മുഹമ്മദ് ഹാജി, പി. കെ. മുരളീധരന്‍നായര്‍, പൗളില്‍ കൊറ്റമം, സുധീര്‍കുമാര്‍ റാവു, കെ. ജെ. ദിവാകരന്, ശശീന്ദ്രന്, രാജ് വി. പിള്ള, സീനത്ത് ഉമ്മര്‍, പി. ബി. ആനന്ദവല്ലി, ജെ. ജെ. വട്ടത്ര, ജോര്‍ജ്ജ് കാക്കനാട്, പ്രകാശ് കെ. പന്തലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: