ശബരിമല: കാശിയില്‍ നിന്ന് 3200 കിലോമീറ്റര്‍ നടന്ന് അയ്യപ്പഭക്തരുടെ സംഘം സന്നിധാനത്തെത്തി. ചെന്നൈ യിലെ ടി.ആര്. അനന്തപത്മനാഭന്റെ നേതൃത്വത്തിലാണ് കാശിയില്‍ നിന്നും രാമേശ്വരം, മധുര വഴികാല്നടയായി യാത്രചെയ്ത പദയാത്ര നടത്തിയ സംഘം സ്വാമി അയ്യപ്പനെ ദര്‍ശിച്ചത്.
ശബരിമലയെ മാലിന്യമുക്തമാക്കുന്നതിനുള്ള പുണ്യംപൂങ്കാവനം എന്ന സന്ദേശം പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ഈ ഭക്തസംഘത്തിന്റെ തീര്‍ത്ഥയാത്ര. ആഗസ്റ്റ് ഒന്നിന് ചെന്നൈയില്‍ നിന്ന് മുദ്രധരിച്ച് ഇവര്‍ സെപ്റ്റബര്‍ 18 ന് യാത്ര തുടങ്ങി. വാരാണസി (കാശി) ത്രിവേണി സംഗമത്തില്‍ കുളിച്ച് ഗയ, പുത്ഗയ, വിഷ്ണുപാദം, അയോധ്യ, കാശി വിശ്വനാഥ വിശാലാക്ഷി അന്നപൂര്‍ണ്ണക്ഷേത്രം, ഗയയില്‍ വച്ച് 29 ന്് ഇരുമുടിക്കെട്ട് നിറച്ചുനല്‍കി.
ഡിസംബര്‍ ഒന്നിന് രാമേശ്വരത്ത് എത്തി. 22 ന് മധുര മീനാക്ഷിഅമ്മന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി എരുമേലിയിലെത്തിയ സംഘം പേട്ട തുള്ളിയശേഷംഇന്നലെ രാവിലെ 10 മണിക്ക് സന്നിധാനത്തെത്തി.
ഉഡുപ്പിയില്‍ നിന്നുള്ള ഗണേഷ് കാര്ക്കറ, ദാമോദര്‍ സുവര്‍ണ്ണ, തിരുവണ്ണാമലയില്‍ നിന്നുള്ളസൂരജ്കുമാര്, പൂമാരി, തിരുപ്പൂരില്‍നിന്നുള്ള ഗണേഷ്കുമാര്,ബാംഗ്ലൂരില്‍ നിന്നുള്ള ബാബു, മൂര്‍ത്തി എന്നിവരാണ് അനന്തപത്മനാഭസ്വാമിയുടെ നേതൃത്വത്തില്‍ കാശിയില്‍ നിന്ന് യാത്രതിരിച്ചത്.
രാമേശ്വരത്ത് നിന്ന് നാഗസുബ്രമണി, വിമല്‍ , കാത്തിരേശന്, വീരമണി എന്നിവര്‍ സംഘത്തില്‍ ചേര്‍ന്നു. സംഘാംഗങ്ങെള നയിക്കുന്നചെന്നൈയില് സ്ഥിര താമസമാക്കിയ മലയാളിയായ അമ്പത്തിമൂന്ന്കാരനായ അനന്തപത്മനാഭന് മുപ്പത്തിഏഴാംതവണയാണ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ഇതില്‍ ഇരുപത്തിയഞ്ച്തവണയുംചെന്നൈയില് നിന്ന്കാല്നടയായാണ് അദ്ദേഹം സന്നിധാനത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: