Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2015, 09:11 pm IST
in Travel

പന്തളം : മകരസംക്രമ സന്ധ്യയില്‍ ശബരിമലയിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്രയായി പുറപ്പെട്ടു. ഇന്നലെ  ഉച്ചയ്‌ക്ക് ഒരു മണിയോടെ ശ്രീകൃഷ്ണപ്പരുന്ത് ആകാശത്ത് വട്ടമിട്ട് പറന്നതോടെയാണ് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടത്.

പരമ്പരാഗത കാനനപാതയിലൂടെ മൂന്നു ദിവസം കൊണ്ട് തിരുവാഭരണങ്ങള്‍ ശബരിമലയിലെത്തിക്കും. ബുധനാഴ്ചയാണ്  മകരവിളക്ക്. ശ്രാമ്പിക്കല്‍ കൊട്ടാരത്തിലെ നിലവറയില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാരവാഹികള്‍ ഇന്നലെ  പുലര്‍ച്ചെ ഏറ്റുവാങ്ങി. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള പ്രധാനപേടകം ശിരസ്സിലേറ്റി  വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്കു കൊണ്ടുവന്നു.  ശ്രീകോവിലില്‍ ദര്‍ശനത്തിനുവെച്ച ആഭരണങ്ങള്‍ വണങ്ങാന്‍ നാടിന്റെ നാനാ ഭാഗത്ത് നിന്നും പതിനായിരക്കണക്കിന്  ഭക്തജനങ്ങള്‍ ആണ് ക്ഷേത്രത്തില്‍ എത്തിയത്.

ഏഴര മണിക്കൂര്‍ ദര്‍ശനത്തിനു ശേഷം ഉച്ചയ്‌ക്ക് 12.15ന്   ഉച്ചപൂജയ്‌ക്കായി നടയടച്ചു. തുടര്‍ന്ന്  പന്തളം വലിയ തമ്പുരാന്‍  രേവതി നാള്‍ പി രാമവര്‍മ്മരാജയും തിരുവാഭരണത്തോടൊപ്പം മല ചവിട്ടുന്ന രാജപ്രതിനിധി മകയിരം നാള്‍ കേരളവര്‍മ്മ രാജയും  ക്ഷേത്രത്തിലെത്തി.  വിശേഷാല്‍ പൂജകള്‍ക്ക്  ശേഷം മേല്‍ശാന്തി വെണ്മണി തെക്കേടത്ത് ഇല്ലത്ത് അനില്‍കുമാരന്‍ പോറ്റി  ഉടവാള്‍ വലിയ തമ്പുരാനെ ഏല്‍പ്പിച്ചു. തമ്പുരാന്‍ അത് രാജപ്രതിനിധിക്കു നല്‍കി അനുഗ്രഹിച്ചു. കുളത്തിനാലില്‍ ഗംഗാധരന്‍പിള്ളയുടെ  നേതൃത്വത്തില്‍ തിരുവാഭരണം ശിരസ്സിലേറ്റുന്ന ഇരുപത്തിരണ്ടംഗ സംഘത്തെ വലിയ തമ്പുരാന്‍ വിഭൂതി നല്‍കി അനുഗ്രഹിച്ചു. തുടര്‍ന്ന് ആരതി ഉഴിഞ്ഞ് തിരുവാഭരണങ്ങള്‍ പെട്ടിയിലാക്കുന്ന ചടങ്ങ് നടന്നു.

ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് ദൃശ്യമായതോടെ ഭക്തരുടെ ശരണംവിളികളുടെ നടുവില്‍ ഘോഷയാത്ര പുറപ്പെട്ടു. തിരുവാഭരണങ്ങളടങ്ങിയ പ്രധാന പേടകം ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും,പൂജാപത്രങ്ങളടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും,കൊടിപ്പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരും ശിരസ്സിലേറ്റി. തിരുവാഭരണ ഘോഷയാത്രക്ക്  ക്ഷേത്രത്തിനു മുന്‍പില്‍ ദേവസ്വംബോര്‍ഡ്,കൊട്ടാരം നിര്‍വാഹകസംഘം,ക്ഷേത്ര ഉപദേശകസമിതി എന്നിവരും മേടക്കല്ലില്‍ പോലീസും,പ്രധാന കവാടത്തിന്റെ മുന്‍പില്‍ പഞ്ചായത്ത്,ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്,ഫയര്‍ ഫൊഴ്‌സും ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്ക് പോകുന്ന വഴിയില്‍ അയ്യപ്പസേവാ സമാജവും   മണികണ്ഠന്‍ ആല്‍ത്തറയില്‍ അയ്യപ്പസേവാ സംഘവും   സ്വീകരണം നല്‍കി.

പരമ്പരാഗത രാജവീഥിയിലൂടെ ഘോഷയാത്ര കൈപ്പുഴ കൊട്ടാരത്തില്‍ എത്തി.രാജപ്രതിനിധി കൊട്ടാരനടയില്‍ ഉടവാളും പരിചയും വെച്ചശേഷം വലിയ തമ്പുരാട്ടി മകം നാള്‍ തന്വംഗി തമ്പുരാട്ടിയില്‍ നിന്ന് ഭസ്മക്കുറി സ്വീകരിച്ച് അനുഗ്രഹം തേടി യാത്ര തുടര്‍ന്നു.

ഏആര്‍ ക്യാമ്പ് അസിസ്‌റന്റ് കമാന്‍ഡന്റ് പി കെ അനില്‍കുമാറിന്റെ  നേതൃത്വത്തില്‍ 30 പേരടങ്ങുന്ന സായുധ പോലീസ് സംഘം ഘോഷയാത്രയ്‌ക്ക് അകമ്പടി സേവിക്കുന്നുണ്ട്.  ഘോഷയാത്ര കൈപ്പുഴ അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തി രാത്രി അവിടെ വിശ്രമിക്കും.

ഇന്ന് കോട്ടമണ്‍കാവ് ഭഗവതി ക്ഷേത്രം, പേരൂര്‍ചാല്‍, റാന്നി, വടശ്ശേരിക്കര മണ്ഡപം, പ്രയാര്‍ ക്ഷേത്രം, മാടമണ്‍ ക്ഷേത്രം,  പെരുനാട്, ളാഹതേവര്‍ ക്ഷേത്രം വഴി ളാഹ ക്ഷേത്രത്തിലെത്തി വിശ്രമിക്കും. മകരവിളക്ക് ദിവസമായ ബുധനാഴ്ച  പ്ലാപ്പള്ളി, നാറാണംതോട്, നിലയ്‌ക്കല്‍ ക്ഷേത്രം, വലിയാനവട്ടം, പാണ്ടിത്താവളം, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം എന്നിവിടങ്ങളിലൂടെ ഘോഷയാത്ര ശരംകുത്തിയിലെത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ചേര്‍ന്ന് സ്വീകരണം നല്കും. പിന്നീട് പതിനെട്ടാം പടിക്കു താഴെയെത്തിക്കുന്ന പേടകങ്ങളില്‍ പ്രധാന പെട്ടി സന്നിധാനത്തേക്കും മറ്റു രണ്ടു പെട്ടികള്‍ മാളികപ്പുറത്തേക്കും കൊണ്ടുപോകും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് പെട്ടി ഏറ്റുവാങ്ങി നടയടച്ച് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടത്തുമ്പോഴാണ് പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ക്രിമിയയിൽ റഷ്യൻ സൈനിക വിമാനം തകർന്നുവീണ് 29 പേർക്ക് ദാരുണാന്ത്യം ; സാങ്കേതിക തകരാറെന്ന് പ്രാഥമിക റിപ്പോർട്ടുകൾ

Kerala

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്‌സിആര്‍എ റദ്ദാക്കില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇടത് സര്‍ക്കാര്‍ വൈദ്യുതി മേഖല തകര്‍ത്തു; കേന്ദ്ര പദ്ധതിയില്‍ സൗരോര്‍ജ പ്ലാന്റ് നടപ്പാക്കും: കുമ്മനം

ആറന്മുള മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ ഭവന സന്ദര്‍ശനത്തിന്റെ ഭാഗമായി
ഓമല്ലൂരില്‍, എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ കുടുംബവീടായ കൊച്ചുമണ്ണില്‍ എത്തി ബന്ധുക്കളെ കണ്ടപ്പോള്‍
Kerala

‘നീതി ഉറപ്പാക്കുംവരെ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പം നില്‍ക്കും’

Kerala

ഹരിപ്പാട് സന്ദീപ് വാചസ്പതിയുടെ തേരോട്ടം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല: അഡ്വ. സ്മിതാ സുന്ദരേശന്‍ .

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഖരമാലിന്യ ചട്ടം ഇന്ന് നിലവില്‍ വരും

പര്‍വത റഡാറുകള്‍ക്കായി 1,950 കോടിയുടെ കരാറില്‍ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു

ഇറാന്റെ മണ്ണില്‍ ചവിട്ടിയാല്‍ കാല്‍ വെട്ടുമെന്ന് യുഎസിന് മുന്നറിയിപ്പ്

യാത്രക്കാർ ശ്രദ്ധിക്കുക, ഇന്ന് ഈ ട്രെയിനുകൾ റദ്ദാക്കും

ഇന്ന് മുതൽ 3 ദിവസം ബാങ്ക് അവധി

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

ലൈം​ഗീ​ക പ​രാ​തി​; സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​നെ റി​മാ​ൻ​ഡ് ചെ​യ്തു

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ആശുപത്രിയിൽ; രക്തസമ്മർദ്ദം ഉയർന്ന നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.