കൊച്ചി: അടുത്ത വര്‍ഷത്തോടെ രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലയാകാനൊരുങ്ങി കൊച്ചി റിഫൈനറി. കേന്ദ്ര പെട്രോളിയം മന്ത്രാലയം കൊച്ചി റിഫൈനറിയുടെ വികസന പദ്ധതികള്‍ക്ക് അന്തിമാനുമതി നല്‍കിക്കഴിഞ്ഞു. 2016 ല്‍ പദ്ധതി പൂര്‍ത്തിയാകും.
നിലവിലുള്ള 95 ലക്ഷം മെട്രിക് ടണ്‍ എണ്ണ ശുദ്ധീകരണശേഷി 155 ലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വികസനത്തിനായി ആകെ 25,000 കോടി രൂപയുടെ നിക്ഷേപമാണ് ‘ഭാരത് പെട്രോളിയം കോര്പറേഷന് അമ്പലമുകളില്‍ നടത്തുന്നത്.
വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തിനാവശ്യമായ ഇന്ധനവും പാചകവാതകവും കൊച്ചി റിഫൈനറിയില്‍ നിന്നുതന്നെ ലഭ്യമാക്കാനാകും. കോയമ്പത്തൂര്‍ വഴി സേലത്തേക്ക് സ്ഥാപിക്കുന്ന പൈപ്ലൈനിലൂടെ തമിഴ്നാട്ടിലേക്കും പാചകവാതകമെത്തിക്കും. ‘ഭാരത് നാല് നിലവാരത്തിലുള്ള ഇന്ധനമായിരിക്കും ഇനിമുതല്‍ കൊച്ചി റിഫൈനറയില്‍ ഉല്പാദിപ്പിക്കുക.
റിഫൈനറിയോടനുബന്ധിച്ച് പെട്രോകെമിക്കല്‍ കോംപ്ലെക്സും നിലവില്‍ വരും. ശുദ്ധീകരണ ശാലയുടെ ഉപോല്പന്നമായ പ്രൊപ്പിലീന്‍ ഉപയോഗിച്ച് വിവിധ ഉല്പന്നങ്ങള് ഉണ്ടാക്കുന്ന യൂണിറ്റുകളാണ് ഇവിടെ സ്ഥാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: