ന്യൂദല്‍ഹി: വിജയാഹ്ലാദത്തില്‍ ആകാശത്തേക്ക് പണം എറിഞ്ഞ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിവാദത്തില്‍. ദല്‍ഹി തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ കന്റോണ്‍മെന്റ് ഏരിയ മണ്ഡലത്തില്‍ കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ എഎപിയുടെ നന്ദ് കിഷോര്‍ ബെനിവാള്‍ വിജയിച്ചിരുന്നു.
തുടര്‍ന്ന് പ്രചരണക്കാരോടൊപ്പം നടത്തിയ വിജയാഹ്ലാദത്തില്‍ ബേനിവാള്‍ പണം ആകാശത്തേക്കെറിയുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണ് എഎപി നേതൃത്വത്തിനും സ്ഥാനാര്‍ത്ഥിക്കും അബദ്ധം മനസ്സിലായത്്.
ബേനിവാളിന്റെ ഈ നടപടി കുറ്റകരമാണെന്നും ഇതിനെതിരെ കര്‍ശ്ശന നടപടി സ്വീകരിക്കുമെന്നും എഎപി നേതാവ് അതിഷി മര്‍ലീന അറിയിച്ചു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നലെ പ്രഖ്യാപിച്ചതിനിടെയാണ് ബേനിവാള്‍ പണമെറിഞ്ഞ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ഇൗ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യപ്പെടാനുള്ള സാധ്യതകളും ഏറെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: