വൈക്കം: ആര്‍എസ്എസ് വൈക്കം താലൂക്ക് ശാരീരീക് ശിക്ഷണ്‍ പ്രമുഖിനെതിരെ നടന്ന വധശ്രമത്തില്‍ ആര്‍എസ്എസ് വൈക്കം താലൂക്ക് കാര്യകാരി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം വൈകിട്ട് 6ന് പോളശേരിയില് നിന്നും കച്ചേരിക്കവലയിലേക്ക് ബൈക്കില്‍ വരികയായിരുന്ന മനോജിനെ എസ്എന്‍ഡിപി താലൂക്ക് യൂണിയന് ഓഫീസിനു സമീപം രണ്ടു ബൈക്കിലെത്തിയ അക്രമിസംഘം തടഞ്ഞുനിര്‍ത്തി വാള് ഉപയോഗിച്ച് വെട്ടാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് വണ്ടിമുന്നോട്ട് എടുത്ത് വേഗത്തില്‍ വൈക്കം പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റിയാണ് അക്രമികളില്‍ നിന്ന് മനോജ് രക്ഷപെട്ടത്. തുടര്‍ന്ന് ആര്‍എസ്എസ് വൈക്കം താലൂക്ക് സഹകാര്യവാഹ് കെ.പി. ഷാജിയുടെ നേതൃത്വത്തില്‍ സംഘ വിവിധക്ഷേത്ര സംഘടനാ നേതാക്കളെത്തി വൈക്കം സിഐയ്ക്ക് പരാതി നല്കി.
ചെമ്മനാകരിയില്‍ നടക്കുന്ന സംഘര്‍ഷം വൈക്കത്തേക്കും വ്യാപിപ്പിക്കാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നതെന്നും തലയോലപ്പറമ്പില്‍ നിലവില്‍ വന്ന പുതിയ ഏരിയാ നേതൃത്വത്തിനെതിരെ പാര്‍ട്ടിപ്രവര്‍ത്തകരുടെയും അനുഭാവികളുടയും ഇടയില്‍ നിലനില്‍ക്കുന്ന അസംതൃപ്തിയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ തലയോലപ്പറമ്പ് ഏരിയാ കമ്മറ്റി മനഃപൂര്‍വ്വം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും താലൂക്ക് കാര്യകാരി ആരോപിച്ചു. ഇത്തരത്തില്‍ ആര്‍എസ്എസ് കാര്യകര്‍ത്താക്കളെ കായികമായി നേരിടാനാണ് സിപിഎം ശ്രമമെങ്കില്‍ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തുന്ന നടപടി ആയിരിക്കും അതെന്നും കാര്യകാരി അറിയിച്ചു.
സംഭവത്തില്‍ ബിജെപി ടൗണ്‍ കമ്മറ്റി പ്രതിഷേധിച്ചു. വൈക്കത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയമായി പിടിച്ചുനില്ക്കാന് സിപിഎം നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സി.എസ്. നാരായണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. വി. ശിവദാസ്, കെ.പി. ഹരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: