കൊച്ചി: തിരുമല തിരുപ്പതി ദേവസ്ഥാനം 2015 ഗോസംരക്ഷണദിനമായി ആചരിക്കുന്നു. പശുപരിപാലനം, പ്രജനനം, വ്യാപനം തുടങ്ങി വിവിധതല ഗോരക്ഷാ പദ്ധതികളാണ് ടിടിഡി ഒരുക്കുന്നത്. പശുവിന്റെ ആത്മീയ-കാര്‍ഷിക പ്രാധാന്യത്തെക്കുറിച്ചും വിവിധ ഗുണങ്ങളെക്കുറിച്ചുമുള്ള ബോധവല്‍ക്കരണ, പ്രചാരണ പരിപാടികളാണ് ടിടിഡി ഗോസംരക്ഷണ പദ്ധതിയില്‍ ഒരുക്കിയിരിക്കുന്നത്.
ജനുവരി 16 ന് ആന്ധ്രാ-തെലങ്കാന സംസ്ഥാനങ്ങളില്‍ ഗോരക്ഷാവര്ഷാചരണത്തിന് തുടക്കംകുറിക്കും. മാഗുഡി ആഘോഷത്തിന്റെ ഭാഗമായി ഇരു സംസ്ഥാനത്തും 260 ഓളം ഗോശാലകള്‍ കേന്ദ്രീകരിച്ച് ഗോപൂജകള്‍ നടത്തും.
ആകര്‍ഷകവും വിപുലവും പരമ്പരാഗതവുമായ രീതിയില്‍ ഗോപൂജകള്‍ നടത്തുന്ന ഡയറിഫാമുകള്‍ക്ക് ജില്ലാതലത്തില്‍ 5000 രൂപ പ്രോത്സാഹനധനമായി നല്‍കും. അന്യസംസ്ഥാനങ്ങളില്‍ ഗോപൂജ ഒരുക്കുന്നതിന് 10,000 രൂപ വരെയും ടിടിഡി നല്‍കും. പശുപരിപാലനം, ബോധവല്‍ക്കരണത്തോടൊപ്പം പശുവില്‍നിന്നുള്ള പഞ്ചഗവ്യ ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യവും സവിശേഷതകളെക്കുറിച്ചും പ്രചാരണം നടത്തുമെന്ന് ടിടിഡി ഭരണാധികാരി പി.ഭാസ്കര്‍ അറിയിച്ചു.
ഗോസംരക്ഷണം, പ്രജനനം എന്നിവക്കായി ടിടിഡി വന്‍പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. ചിറ്റൂര്‍ ജില്ലയിലെ പാലതവില് 350 ഏക്കര്‍ സ്ഥലത്ത് 6000 കോടി ചെലവില്‍ പശുപ്രജനനം, സംരക്ഷണം എന്നിവക്കെതിരെയുള്ള ഗോശാല ഒരുക്കുവാനാണ് ടിടിഡി ലക്ഷ്യമിടുന്നത്. 10,000 പശുക്കളെയാണ് ഇവിടെ പരിപാലിക്കുകയെന്നും ചൂണ്ടിക്കാട്ടുന്നു.
പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് സംവിധാനമൊരുക്കുവാന്‍ ഇസ്രായേല്‍ കമ്പനിയുമായി ചര്‍ച്ചകളും നടത്തിവരുന്നുണ്ട്. ടിടിഡി ഗോസംരക്ഷണ വര്‍ഷാചരണത്തോടനുബന്ധിച്ച് ഹരേകൃഷ്ണ പ്രസ്ഥാനമായ ഇസ്കോണ്‍ രാജ്യത്തെ 634 കേന്ദ്രങ്ങളില്‍ ഗോപൂജ നടത്തുവാനും തീരുമാനിച്ചു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗോരക്ഷ വര്‍ഷാചരണം രാജ്യവ്യാപകമാക്കുവാനും ടിടിഡി ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: