തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയാക്കി യുഡിഎഫ് ചതിച്ചെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്. ബാലകൃഷ്ണ പിള്ള. വീരേന്ദ്രകുമാറിനെ ചതിച്ചവരുടെ പൂര്‍ണവിവരം കയ്യിലുണ്ട്.
തോല്‍വിയെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദമായി ഉള്‍പ്പെടുത്തുമെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാടുണ്ടായ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനാണ് ബാലകൃഷ്ണ പിള്ള.
ഉമ്മന്‍ ചാണ്ടിയുടെ മന്ത്രിസഭയിലേക്ക് ഇനി ഗണേഷ് കുമാറില്ല. ഗണേഷിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി തന്നെക്കൊണ്ട് പലതും ചെയ്യിച്ചു. അതെല്ലാം തെറ്റായിപ്പോയെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: