കൊക്രജാര്‍: അസമില്‍ ഭീകര സംഘടനയായ നാഷണന്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡ് കമാന്‍ഡര്‍ ജഗദ് ബസുമാതിരി ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. കൊക്രജാര്‍ ജില്ലയിലെ സെര്ഫാന്ഗുരി പ്രദേശത്ത് ശനിയാഴ്ച സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പട്ടത്.
സൈന്യവും പോലീസും സംയുക്തമായി നടത്തിയ തെരച്ചിലില്‍ നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഡിസംബര്‍ 23ന് ആദിവാസികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ പോലീസ് തിരയുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ഇയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: