മാവേലിക്കര: ബ്ലാക്ക്മാന്റെ പേരില്‍ ചെട്ടികുളങ്ങരയുടെ വിവിധ പ്രദേശങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഡിവൈഎഫ്ഐക്കാരെ മാരകായുധങ്ങളുമായി പോലീസ് പിടികൂടി. എന്നാല്‍ നിസാര വകുപ്പുകളില്‍ കേസെടുത്ത ശേഷം പ്രതികളെ പോലീസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ ചെട്ടികുളങ്ങര വടക്കേതുണ്ടത്തില് രഹസ്യ കേന്ദ്രത്തില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്.
ഡിവൈഎഫ്ഐക്കാര്‍ സംഘടിക്കുന്നുെവന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. ഇവിടെനിന്നും വടിവാള്‍, ഇരുമ്പു പൈപ്പ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍, കഴിഞ്ഞ ദിവസം കരിപ്പുഴ പ്രദേശത്ത് തകര്‍പ്പെട്ട സംഘപരിവാര്‍ സംഘടനകളുടെ കൊടിമരങ്ങളുടെ ഭാഗങ്ങള്‍ എന്നിവ പോലീസ് കണ്ടെടുത്തതായാണ് സൂചന.
പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ചില നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്ന് പോലീസ് സംഭവത്തെ ലഘൂകരിക്കുകയായിരുന്നു. ഇവര്‍ നിലവില്‍ കേസുകളില്‍ പ്രതിയല്ലെന്നാണ് പോലീസ് നല്കുന്ന വിശദീകരണം. ചെട്ടികുളങ്ങരയില്‍ കണ്ണമംഗലം, വടക്കേതുണ്ടം, കരിപ്പുഴ പ്രദേശങ്ങളില്‍ ബ്ലാക്ക്മാന്റെ പേരിലും ഒരു വര്‍ഷത്തിനുള്ളില്‍ പ്രദേശം കേന്ദ്രീകരിച്ച് നടന്ന സംഘര്‍ഷങ്ങളിലും പിടിയിലായവര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോപണം ഉണ്ട്. പുതിയ ആക്രമണ പദ്ധതി തയ്യാറാക്കുന്നതിനാണ് ഇവര്‍ സംഘടിച്ചതെന്നും സൂചനയുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ നിരവധി സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ ആസൂത്രണം കണ്ടെത്താമെന്നിരിക്കെ പോലീസ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: