കൊച്ചി: ആധുനിക മെഡിസിന് കൊണ്ടു മാത്രം ജീവിത ശൈലീ രോഗങ്ങള്‍ ചികിത്സിച്ചു മാറ്റാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഭാരതത്തിലെ പാരമ്പര്യ ചികിത്സകളും ആയുര്‍വ്വേദവും അലോപ്പതിയും സമന്വയിപ്പിച്ചു കൊണ്ടുള്ള ഇന്റഗ്രേറ്റഡ് മെഡിസിന് റിസര്‍ച്ച് സെന്റര്‍ അനിവാര്യമാണെന്നു കേന്ദ്രമന്ത്രി ശ്രീപദ് നായിക് പറഞ്ഞു.
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഇന്ത്യയിലെ ആദ്യത്തെ ‘അമൃത സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മെഡിസിന് റിസര്‍ച്ച് സെന്ററിന്റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിലെ പരമ്പരാഗത ചികിത്സാ രീതികള്‍ പുനരാവിഷ്ക്കരിക്കുന്നതിനായി ആയുഷ് മന്ത്രാലയം വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു കുടക്കീഴില് എല്ലാ സമഗ്ര ചികിത്സകളും പ്രദാനം ചെയ്യുന്നതോടൊപ്പം ഭാരതത്തിന്റെ പാരമ്പര്യ ചികിത്സകള്‍ക്കും പ്രാധാന്യം കൊടുക്കുന്ന അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങള്‍ ലോകത്തിനു മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
അലോപ്പതി, ആയുര്‍വ്വേദം, യോഗ എന്നീ വിഷയങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ള പഠന കേന്ദ്രമാണ് അമ്യത യൂണിവേഴ്സിറ്റിയുടെ കീഴില്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടങ്ങുന്നത്. ഇന്ത്യയിലെ പരമ്പരാഗത വൈദ്യശാസ്ര്ത ചികിത്സയും, ആയുര്‍വേദ ചികിത്സയും, ആധുനിക മെഡിക്കല്‍ സയന്‍സും സമന്വയിപ്പിച്ചു കൊണ്ടുള്ള സെന്ററാണ് ഇന്റഗ്രേറ്റഡ് മെഡിസിന് സെന്റര്‍.
സിസിഐഎം പ്രസിഡന്റ് വനിത മുരളികുമാര്‍, വിജ്ഞാനഭാരതി ജനറല്‍ സെക്രട്ടറി എ. ജയകുമാര്‍, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, അമ്യത ആയുര്‍വേദകോളേജ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ:ശങ്കര്‍ ചൈതന്യ, അമൃത വിശ്വവിദ്യാപീഠം ഡീന്‍ റിസര്‍ച്ച് ഡോ:ശാന്തികുമാര്‍ നായര്‍, തുറവൂര്‍ വിശ്വംഭരന്, കാര്‍ഡിയോളജി വിഭാഗം ഡോ:വിജയകുമാര്‍, അമൃത സ്കൂള്‍ ഓഫ് ആയുര്‍വേദ പ്രിന്‍സിപ്പല്‍ ഡോ:വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: