ആലപ്പുഴ: അനാഥാലയങ്ങളെയും വൃദ്ധ മന്ദിരങ്ങളെയും സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവഗണിക്കുന്നു. അന്തേവാസികളുടെ അലവന്‍സ് ആയിരം രൂപയായി ഉയര്‍ത്തി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായെങ്കിലും ഇതുവരെ നടപ്പായില്ല. ഇപ്പോഴും പഴയ നിരക്കായ 550 രൂപ പ്രകാരമാണു ലഭിക്കുന്നത്. ഇതും യഥാസമയം നല്‍കാറില്ല.
അനാഥാലയങ്ങളിലെയും വൃന്ദസദനങ്ങളിലെയും അന്തേവാസികള്‍ക്കായി ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന കലാ-കായിക മേളകളെയും തദ്ദേശ സ്ഥാപനങ്ങള്‍ അവഗണിക്കുകയാണ്. ജില്ലാ പഞ്ചായത്തും നഗരസഭകളും ഗ്രാമപഞ്ചായത്തുകളും ഇങ്ങനെയൊരു മേള നടക്കുന്നതായി പോലും അറിഞ്ഞഭാവം നടിക്കാറില്ല.
നഗരസഭകള്‍ അയ്യായിരം രൂപ വീതവും ഗ്രാമപഞ്ചായത്തുകള്‍ മൂവായിരം രൂപ വീതവും അനാഥാലയങ്ങളുടെ ജില്ലാ ഫെസ്റ്റിനു നല്‍കണമെന്നു സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഒരുരൂപ പോലും നല്കാന് തയാറായിട്ടില്ല. എന്നാല്‍ ഇവിടങ്ങളിലെ ഭരണാധികാരികള്‍ കൃത്യമായി ഉദ്ഘാടന സമാപന ചടങ്ങുകളില്‍ പങ്കെടുക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: