മുഹമ്മ: എസ്എന്‍ഡിപി യൂത്ത്മൂവ്മെന്റ് മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു മുന്നില്‍ നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു. ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ഒരുമാസത്തിനുള്ളില്‍ പ്രശ്നപരിഹാരം ഉണ്ടാക്കാമെന്നു ആരോഗ്യമന്ത്രി നല്കിയ ഉറപ്പിന്മേലാണു സമരം തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതെന്നു സംഘാടകര്‍ പറഞ്ഞു. സമാപന സമ്മേളനത്തില്‍ കെ.കെ. മഹേശന്, സി.കെ. വിശ്വനാഥന്, പി.എസ്.എന്‍. ബാബു, എസ്. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സമരപ്പന്തലില്‍ എത്തുമെന്നറിയിച്ചിരുന്ന ജി. സുധാകരന് എംഎല്‍എയും കെ.സി. വേണുഗോപാല്‍ എംപിയും സമരപ്പന്തലിനു അടുത്തുവരെയെത്തി മടങ്ങിപ്പോയത് വിവാദമായി. സുധാകരന് സമരപ്പന്തലിനു 50 മീറ്റര്‍ അകലെ വരെ വന്നെങ്കിലും പാര്‍ട്ടിയുടെ അനുമതിയില്ലാത്തതിനെ തുടര്‍ന്ന് മടങ്ങുകയായിരുന്നുവെന്ന് നേതാക്കള്‍ ആരോപിച്ചു. കെ.സി.വേണുഗോപാല്‍ കഞ്ഞിക്കുഴി വരെയെത്തി മടങ്ങിപ്പോയതായും നേതാക്കള്‍ പറഞ്ഞു. ജനവികാരം മാനിക്കാതെ സമരപ്പന്തലിലെത്താതെ മടങ്ങിയ ജനപ്രതിനിധികളുടെ നടപടിയില്‍ ബിജെപി മുഹമ്മ പഞ്ചായത്തു കമ്മറ്റി പ്രതിഷേധിച്ചു. പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് ടി.എസ്. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: