പാലക്കാട്: ജില്ലയില്‍ സാധാരണയായി കണ്ടുവരുന്ന പക്ഷികളെക്കുറിച്ച് മനസിലാക്കുന്നതിനായി ഫെബ്രുവരി രണ്ടാം വാരത്തില്‍ നൂറുകണക്കിന് പക്ഷി നിരീക്ഷകരുടെ സഹകരണത്തോടെ പക്ഷി നിരീക്ഷണ പരിപാടി സംഘടിപ്പിക്കുന്നു. നാട്ടുപക്ഷികളെ നിരീക്ഷിക്കുവാനും അവയുടെ വിവരങ്ങള്‍ രേഖപ്പെടുത്തുവാനും താത്പര്യമുളളവര്‍ക്ക് വനം വകുപ്പ് ക്ലാസ് നല്‍കും.
അതിന്ശേഷം അവര്‍ക്ക് ഫെബ്രുവരി 13 മുതല്‍ 17 വരെ നടക്കുന്ന പക്ഷി നിരീക്ഷണ പരിപാടിയില്‍ പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്ക് പക്ഷികളെ നിരീക്ഷിക്കുവാനും പിന്നീട് ഏഷ്യയിലെ ജലപക്ഷികളുടെ സെന്‍സസില്‍ പങ്കെടുക്കാനും, പ്രഗത്ഭരായ പക്ഷി നിരീക്ഷകരുടെ അനുഭവസമ്പത്ത് ലഭ്യമാക്കാനും കഴിയും.
ഇതിനായുളള പരിശീലനം അഭയാരണ്യ ഭവനം കോംപ്ലക്സിലുളള സെമിനാര്‍ ഹാളില്‍ ജനുവരി 14 ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്, ആരണ്യ ഭവന്, ഒലവക്കോട് എന്ന വിലാസത്തിലും 0491 2555521 09947830037 ഫോണ്‍നമ്പറിലും ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: