ഗുരുവായൂര്‍: ഗുരുവായൂരിലെത്തിയ കേന്ദ്രമന്ത്രി ശ്രീപദ് യശോനായക് ക്ഷേത്രത്തില്‍ തുലാഭാരവും മമ്മിയൂര്‍ ശിവക്ഷേത്രത്തില്‍ നാവൂര് പാട്ടും നടത്തി പഞ്ചസാരകൊണ്ടായിരുന്നു തുലാഭാരം. ഭാര്യക്ക് എളനീര്കൊണ്ടും തുലാഭാരം നടത്തി. ഭഗവാനെ തൊഴുതമന്ത്രി മേല്‍ശാന്തി നല്കിയ പ്രസാദം സീകരിച്ചു. മമ്മിയൂര്‍ ശിവക്ഷേത്രത്തിലെത്തിയ മന്ത്രിക്ക് സര്വശൈര്യങ്ങള്ക്കായി നടക്കല്‍ പറയും നാഗകാവില്‍ അദേഹത്തിനും കുടുബത്തിനും നാവൂര് പാട്ടും ചൂണ്ടല്‍ സുദര്‍ശന്റെ നേത്യത്വത്തില്‍ പുള്ളുവന്‍ പാട്ടു നടത്തി. തുടര്‍ന്ന് മന്ത്രി പുന്നത്തൂര്‍ ആനകോട്ട സന്ദര്‍ശിക്കാന്‍ എത്തി. ബിജെ പി നേതാക്കളായ പി.കെ.ക്യഷ്ണദാസ്, അഡ്വ.ബി.ഗോപാലക്യഷ്ണന്, അനില്‍ മഞ്ചരമ്പത്ത് എന്നിവര്‍ കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: