സിഡ്‌നി: ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കി. 7 വിക്കറ്റ് നഷ്ടത്തില്‍ 572 റണ്‍സെടുത്ത് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്തു. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സെടുത്തിട്ടുണ്ട്. 40 റണ്‍സുമായി രോഹിത് ശര്‍മ്മയും 31 റണ്‍സുമായി ലോകേഷ് രാഹുലുമാണ് ക്രീസില്‍.
348ന് രണ്ട് എന്ന നിലയില്‍ രണ്ടാം ദിവസമായ ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഓസ്‌ട്രേലിയ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന്റെ (117) സെഞ്ചുറിയുടെയും അര്‍ദ്ധസെഞ്ചുറി നേടിയ ഷെയ്ന്‍ വാട്‌സന്റെയും ഷോണ്‍ മാര്‍ഷിന്റെയും ജോ ബേണ്‍സിന്റെയും കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. പരമ്പരയിലെ നാലാം സെഞ്ചുറിയും കരിയറിലെ എട്ടാം ശതകവുമാണ് ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ഇന്നലെ സ്വന്തമാക്കിയത്.
ഇതോടെ പരമ്പരയിലെ നാലാം ടെസ്റ്റിലും സ്മിത്ത് സെഞ്ചുറി നേടി. ഡോണ്‍ ബ്രാഡ്മാനും ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസിനും ശേഷം ഈ നേട്ടം കൈവരിക്കുന്ന താരമാണ് സ്മിത്ത്. ബ്രാഡ്മാന്‍ 1931-32 കലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെയും ജാക്ക് കല്ലിസ് 2003-04-ല്‍ വെസ്റ്റിന്‍ഡീസിനെതിരെയുമാണ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. സ്മിത്തിന് പുറമെ ആദ്യദിനം ഡേവിഡ് വാര്‍ണര്‍ (101) സെഞ്ചുറിയും ക്രിസ് റോജേഴ്‌സ് (95) അര്‍ദ്ധസെഞ്ചുറിയും നേടിയിരുന്നു. പരമ്പരയിലെ നാല് ടെസ്റ്റിലും ഓസീസ് ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 500 കടന്നു എന്നതും ശ്രദ്ധേയമാണ്. 1968-69ല്‍ ഓസ്‌ട്രേലിയ സന്ദര്‍ശിച്ച വെസ്റ്റിന്‍ഡീസ് ടീമാണ് ഈ നേട്ടം ആദ്യം കൈവരിച്ചത്. മാത്രമല്ല ആദ്യ ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഒരു ഇന്നിംഗ്‌സില്‍ 50-ല്‍ കൂടുതല്‍ റണ്‍സ് നേടുന്നത് ഇത് രണ്ടാം തവണയാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യവും.
61 റണ്‍സുമായി ഇന്നലെ ബാറ്റിംഗ് ആരംഭിച്ച ഷെയ്ന്‍ വാട്‌സനാണ് ആദ്യം പുറത്തായത്. സ്‌കോര്‍ 400-ല്‍ എത്തിയപ്പോള്‍ 81 റണ്‍സെടുത്ത വാട്‌സനെ മുഹമ്മദ് ഷാമി അശ്വിന്റെ കൈകളിലെത്തിച്ചു. സ്മിത്തിനൊപ്പം മൂന്നാം വിക്കറ്റില്‍ 196 റണ്‍സാണ് വാട്‌സണ്‍ കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ 82 റണ്‍സുമായി ബാറ്റിംഗ് ആരംഭിച്ച സ്മിത്ത് 168 പന്തില്‍ നിന്നാണ് സെഞ്ചുറി തികച്ചിരുന്നു. എന്നാല്‍ സ്‌കോര്‍ 415-ല്‍ എത്തിയപ്പോള്‍ 117 റണ്‍സെടുത്ത സ്മിത്തിനെ ഉമേഷ് യാദവ് വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. പിന്നീട് ഷോണ്‍ മാര്‍ഷും ജോ ബേണ്‍സും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചതോടെ ഓസ്‌ട്രേലിയ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങുകയും ചെയ്തു.
അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ സ്‌കോര്‍ 529-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞത്. 73 റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിനെ മുഹമ്മദ് ഷാമി വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചു. പിന്നീട് സ്‌കോര്‍ 546-ല്‍ എത്തിയപ്പോള്‍ 58 റണ്‍സെടുത്ത ബേണ്‍സിനെയും മുഹമ്മദ് ഷാമി മടക്കി. പിന്നീട് സ്‌കോര്‍ ബോര്‍ഡില്‍ 572 റണ്‍സായപ്പോള്‍ ഒമ്പത് പന്തില്‍ നിന്ന് 25 റണ്‍സെടുത്ത റയാന്‍ ഹാരിസിനെയും ഷാമി മടക്കിയതോടെ ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി 28.3 ഓവറില്‍ 112 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഭുവനേശ്വര്‍കുമാറും ഉമേഷ് യാദവും അശ്വിനും തീര്‍ത്തും നിരാശപ്പെടുത്തി. നാല് മുന്‍നിര ബൗളര്‍മാരും നൂറിലേറെ റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡ് തുറക്കും മുന്നേ തിരിച്ചടിയേറ്റു. ഇന്നിംഗ്‌സിലെ മൂന്നാം പന്തില്‍ മുരളി വിജയിനെ (0) മിച്ചല്‍ സ്റ്റാര്‍ക്ക് ബ്രാഡ് ഹാഡിന്റെ കൈകളിലെത്തിച്ചു. മുരളിക്കൊപ്പം ലോകേഷ് രാഹുലാണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. പിന്നീട് ലോകേഷും രോഹിത് ശര്‍മ്മയും ചേര്‍ന്നാണ് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്. ഒമ്പത് വിക്കറ്റുകള്‍ കയ്യിലിരിക്കെ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 501 റണ്‍സിന് പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: