പാലക്കാട്: ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ലഹരിമുക്ത ഐശ്വര്യ കേരളം സംസ്ഥാന കലാജാഥ നാളെ ജില്ലയില്‍ പര്യടനം നടത്തും. രാവിലെ 10 ന് പട്ടാമ്പി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സി.പി. മുഹമ്മദ് എം.എല്‍.എ. ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. പട്ടാമ്പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാപ്പൂട്ടി അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് 12 ന് മണ്ണാര്‍ക്കാട് എന്‍.എസ്.എസ്. വൊക്കേഷണല്‍ ട്രെയിനിങ് കോളേജില്‍ ് കലാജാഥയ്ക്ക് സ്വീകരണം നല്‍കും. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഫീഖ് കുന്തിപ്പുഴ അധ്യക്ഷത വഹിക്കും.
ജാഥയുടെ ജില്ലാതല സമാപനം അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചന്തപടി ജങ്ഷനിലാണ്. വൈകീട്ട് അഞ്ചിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഠത്തൊടി റഹ്മത്ത് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഉമ്മര്‍ പുത്തന്‍കോട്, കാസിം ആലായന്‍, ഗിരീഷ് ഗുപ്ത തുടങ്ങിയവര്‍ പ്രസംഗിക്കും.
നാടിനും വീടിനും നന്മയ്ക്കായി എന്ന സന്ദേശത്തോടെയാണ് സംസ്ഥാനത്തുടനീളം ലഹരി വിരുദ്ധ കലാജാഥ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: