പാലക്കാട്: ജോസ്തെറ്റയില്‍ എംഎല്‍എയുടെ കിടപ്പറരംഗത്തിന്റെ വീഡിയോ കാസറ്റുണ്ടാക്കിയ സ്ത്രീ, കരാര്‍പ്രകാരമുള്ള പണത്തിനായി പട്ടാമ്പിയിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി കുത്തിയിരിപ്പ് നടത്തി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അടുത്തയാളും സാംസ്കാരിക പ്രഭാഷകനുമായി അറിയപ്പെടുന്ന നേതാവിന്റെ വീട്ടിലാണ് ചൊവ്വാഴ്ച എറണാകുളം സ്വദേശിയായ സ്ത്രീ നാടകീയ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചത്. എംഎല്‍എയെ അന്വേഷിച്ച് രണ്ടു ദിവസം വീടിന് മുന്നിലിരുന്ന സ്ത്രീയെ ചൊവ്വാഴ്ച പൊലീസ് പിടികൂടി നാടുകടത്തുകയായിരുന്നു. കൂടെ സുഹൃത്തിന്റെ ഭര്‍ത്താവ് എന്ന് പറഞ്ഞ് മറ്റൊരാളുമുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ പട്ടാമ്പിയിലെത്തിയ ഇവര്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വൈകിട്ട് വരെ ഇരുന്ന് മടങ്ങി. ചൊവ്വാഴ്ച രാവിലെ വീണ്ടും എത്തിയ സ്ത്രീ, നേതാവ് സ്ഥലത്തില്ലെന്നറിഞ്ഞെങ്കിലും മടങ്ങാന്‍ കൂട്ടാക്കിയില്ല. അഞ്ച്കോടി രൂപ വാഗ്ദാനം ചെയ്താണ് പ്രമുഖകോണ്‍ഗ്രസ് നേതാക്കള്‍ തന്നെക്കൊണ്ട് ഈപ്പണി ചെയ്യിച്ചതെന്നും വാഗ്ദാനം ചെയ്ത തുകയുടെ പകുതിപോലും നല്‍കിയില്ലെന്നും പറഞ്ഞാണ് സ്ത്രീ നേതാവിന്റെ വീട്ടിന് മുന്നില്‍ ഇരുപ്പുറപ്പിച്ചത്.
നേതാവ് സ്ഥലത്തില്ലെന്ന് വീട്ടുകാര്‍ അറിയിച്ചിട്ടും സ്ത്രീ മടങ്ങാന്‍ കൂട്ടാക്കിയില്ല. വീട്ടുകാരുടെ പരാതി പ്രകാരം പട്ടാമ്പി എസ്ഐ അവരെ കസ്റ്റഡിയിലെടുത്ത് ഷൊര്‍ണൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. അവിടെവച്ചാണ് ഉന്നതര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയത്. സംഭവമറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും അവരെ കാണിക്കാനും സംഭവം വിശദീകരിക്കാനും പോലീസ് തയ്യാറായില്ല.ഒരു ഭരണകക്ഷി എംഎല്‍എക്കെതിരെ ആലുവ റൂറല്‍ എസ്പിക്ക് ഈ സ്ത്രീ നല്കിയ പരാതിയുണ്ടെന്നും മറ്റു പരാതിയൊന്നും ഇവര്ക്കെതിരെയില്ലെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: