മണ്ണാര്‍ക്കാട്: എടത്തനാട്ടുകര ഗവ.എല്‍പി സ്കൂളിലെ ജൈവ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. വിഷവിമുക്തമായ പച്ചക്കറിയിനങ്ങള്സ്വന്തംസ്കൂളില്തന്നെ ഉല്പാദിപ്പിച്ച്, പച്ചക്കറിക്യഷിയില്താല്പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അന്താരാഷ്ട്ര കുകുടുംബ പച്ചക്കറിവര്ഷത്തിന്റെ ഭാഗമായി, എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി.സ്കൂളില്ആരംഭിച്ച ജൈവ പച്ചക്കറി ക്യഷിക്കാണ് മികച്ച വിളവ് ലഭിച്ചത്.
സ്കൂളിന്റെ പിന്‍വശത്ത് പി.ടി.എ കമ്മറ്റി നിര്‍മ്മിച്ചു നല്കിയസ്ഥിരം പന്തലില്‍ പയര്‍, പീച്ചിങ്ങ,കോവല്‍,എന്നിവയുംസ്കൂളിന്റെ2 വശങ്ങളിലുമായിവാഴ, കൂര്‍ക്ക, കപ്പ, കാന്താരിമുളക്, പച്ചമുളക്, ചേമ്പ,്ചീരഎന്നിങ്ങനെ വിവിധയിനം പച്ചക്കറികളുമാണ് നട്ടു വളര്‍ത്തിയത്. സ്കൂളിലെ എന്റെകറി എന്റെമുറ്റത്ത് പദ്ധതിയുടെ പരിശീലനത്തിന്റെ ഭാഗമായാണ്സ്കൂള് മന്ത്രിസഭയിലെ ക്യഷിവകുപ്പിനുകീഴില് സ്കൂള്‍വളപ്പില്‍ പച്ചക്കറിക്യഷിആരംഭിച്ചത്.
വിത്തു നടുന്നത്മുതല് നനക്കല്‍, കള പറിക്കല്‍, വളമിടല്‍,കീട നിയന്ത്രണം,വിളവെടുപ്പ്കാര്യങ്ങള്വരെ നിയന്ത്രിക്കുന്നത ്വിദ്യാര്ഥികളാണ്. പയര്‍,പീച്ചിങ്ങ,എന്നിവക്ക് പുറമെ പച്ചക്കറിത്തോട്ടത്തില്‍ വളര്‍ത്തുന്ന വെള്ളക്കാന്താരി മുളകും ചേമ്പുമൊക്കെ സ്കൂളില്‍ നിത്യവുംവിളമ്പുന്ന സാമ്പാറില്‍ ചേര്ക്കുകയാണ്ചെയ്യുന്നത്.
വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എം.പി.ടി.എ പ്രസിഡന്റ് കെ. ഷീബ,പ്രധാനാധ്യാപിക എ. സതീദേവി അധ്യാപകരായസി. മുസ്തഫ, പി. അബ്ദുസ്സലാം, ഇ. സൈനബ, ടി. എം. ഓമനാമ്മ, എ. സീനത്ത്,കെ. രമാദേവി, പി. ഷമീറ, ഇ. പ്രിയങ്ക,സ്കൂള്‍ ലീഡര്‍ പി. അര്ഷസലാം, സ്കൂള്‍ മുഖ്യമന്ത്രി കെ. സാന്ദ്ര, കെ.ദില്‍ജിത്ത്, കെ, അദ്നാന് മുബാറക്, കെ.ബിബിന്‍രാജ്, എന്‍.അസ്ലഹ്എന്നിവര് നേത്യത്വംനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: