വെളിയം: ബിജെപി തുറവൂര്‍ മാക്കോട് ബുത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗവും ബിജെപി ചേര്‍ന്നവര്‍ക്ക് മെമ്പര്‍ഷിപ്പും വിതരണവും നടത്തി. മാക്കോട് ജംഗ്ഷനില്‍ നടന്ന സമ്മേളനം കര്‍ഷകമോര്‍ച്ച സംസ്ഥാനവൈസ് പ്രസിഡന്റ് ആയൂര്‍ മുരളി ഉദ്ഘാടനം ചെയ്തു.ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു.ബിജെപി യില്‍ ചേര്‍ന്നവരെ കള്ളകേസില്‍ കുടുക്കുന്ന പൂയപ്പള്ളി പോലിസിന്റേയും സിപിഎമ്മിന്റേയും നടപടികളില്‍ പ്രതിഷേധിച്ചായിരുന്നു യോഗം. നേതാക്കളായ വയ്ക്കല്‍ സോമന്, മാലയില്‍ അനില്‍, ദിലീപ് കുന്നത്ത്, മുട്ടറ വിജയകുമാര്‍, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: