കൊച്ചി: മൈക്രോ സ്മാള്‍, മീഡിയം എന്റര്‍പ്രൈസസ് അദാലത്ത് 30 ന് 2.30 ന് കാക്കനാട് സിവില്‍ സ്റ്റേഷന് സമീപമുള്ള ജില്ല പഌനിംഗ് സെക്രട്ടറിയേറ്റ് ഹാളില്‍ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പരാതികള്‍ ഒമ്പതിന് മുമ്പ് ജില്ലാ വ്യവസായ കേന്ദ്രത്തിലെത്തിക്കണം.
പരാതികള്‍ തുടര്‍ നടപടികള്‍ക്കായി അന്ന്തന്നെ ഡയറക്ടര്‍ക്ക് കൈമാറും.രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് ജില്ലാ വ്യവസായ കേന്ദ്രത്തിലറിയിക്കും. 19 നകം ഡയറക്ടറേറ്റിലെത്തുന്ന തീര്‍പ്പുകള്‍ സര്‍ക്കാറിന്റെ തീരുമനങ്ങളടക്കം ഉള്‍പ്പെടുത്തി 24 ന് തീര്‍പ്പ് കല്‍പ്പിക്കും. കെ.എസ്. ഐ.ഡി.സി, കിന്‍ഫ്ര, സിഡ്കോ,കെ.ബിപ് എന്നിവര്‍ അദാലത്തുമായി സഹകരിക്കും.
ജില്ലയില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ വ്യവസായത്തിന് അനുവദിക്കാന്‍ യോഗ്യമായ 2 ഏക്ര സ്ഥലം നിലവിലുണ്ടെന്നും, വ്യവസായം തുടങ്ങി അഞ്ച് വര്‍ഷം പൂര്ത്തികരിച്ചവരില് പലരും സ്ഥലം കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ചോദ്യത്തിന് ഉത്തരമായി വ്യവസായ കേന്ദ്രം മാനേജര്‍ അറിയിച്ചു. 840 ഏക്ര സ്ഥലമാണ് വ്യവസായത്തിനായി ജില്ലയില്‍ സര്‍ക്കാര്‍ വിട്ടു നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: