കൊച്ചി: നാട്യകലാരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ലളിത കലാസദനത്തിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ 10,11 തീയതികളില്‍ എറണാകുളത്ത് നടക്കും. കലാകാരികളുടെ നൃത്തപരിപാടി, ശിഷ്യരുടെ നാട്യപൂജ, ഗുരുക്കന്മാരെയും കലാകാരന്മാരെയും ആദരിക്കല്‍, സുവനീര്‍ പ്രകാശനം, ലളിത കലാസദനം ഡയറക്ടറെ ആദരിക്കല്‍ തുടങ്ങിയവ പരിപാടികളുടെ ഭാഗമായി നടത്തും.
എറണാകുളം ടിഡിഎം ഹാളില്‍ ശനിയാഴ്ച വൈകിട്ട് 4.45ന് നടക്കുന്ന സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്യും. എ.ആര്. തുളസിദാസ് അദ്ധ്യക്ഷതവഹിക്കും. മേയര്‍ ടോണി ചമ്മിണി മുഖ്യാതിഥിയായിരിക്കും. കഴിഞ്ഞ 50 വര്‍ഷമായി ലളിതകലാ സദനത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്ന കലാമണ്ഡലം മോഹനതുളസി ടീച്ചറെ മേയര്‍ ആദരിക്കും.
ഡോ. സി.പി. ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. സിനിമാനടന് മനോജ് കെ. ജയന് സുവര്‍ണ്ണജൂബിലി സുവനീര്‍ പ്രകാശനം ചെയ്യും. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാക്ഷേത്ര വിലാസിനി, ശ്രീദേവി രാജന്, കലാ വിജയന്, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ചന്ദ്രികാ മേനോന്, കലാമണ്ഡലം ഗോപിനാഥ്, ഡോ. സി.പി. ഉണ്ണികൃഷ്ണന്, ശ്യാമള സുരേന്ദ്രന്, അനുപമ മോഹന്‍, കലാകാരന്മാരായ തൃശ്ശൂര്‍ ഗോപി, ലൂയിസ് മാസ്റ്റര്‍, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വേണു കുറുമശ്ശേരി, രമേശ് ബാബു, പി.കെ. കൃഷ്ണകുമാര്‍, സി.എന്‍.കെ. മൂര്‍ത്തി, ശങ്കരനാരായണന്, സുനില്‍ ഭാസ്ക്കര്‍, മുരളി നാരായണന്, അനില്‍ ഇടപ്പള്ളി, മുരളീകൃഷ്ണ, സുരേഷ് ചമ്മനാട്, മുരുകേശന് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
11ന് വൈകിട്ട് 6.30ന് കലാമണ്ഡലം മോഹനതുളസി ടീച്ചറുടെ ശിഷ്യര്‍ പങ്കെടുക്കുന്ന നാട്യപൂജ നടക്കും. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രമാണ് നാട്യപൂജാവേദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: