കൊച്ചി: പ്രവാസി കേരളീയരുടെ വകുപ്പായ നോര്‍ക്കയും നോര്‍ക്ക റൂട്സും ചേര്‍ന്ന് നടത്തുന്ന ആഗോള പ്രവാസി കേരളീയ സംഗമം ജനുവരി 16, 17 തിയതികളില്‍ കൊച്ചി ലേ മെറിഡിയനില്‍ നടക്കും.
ആയിരത്തോളം പ്രവാസി മലയാളികള്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മറ്റ് മന്ത്രിമാരും വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
23.6 ലക്ഷത്തിലേറെ മലയാളികള്‍ കേരളത്തിനു വെളിയില്‍ തൊഴില്‍ ചെയ്യുന്നുെണ്ടന്നും 50 ലക്ഷത്തോളം പേര് ഇവരെ ആശ്രയിച്ചു കഴിയുന്നുണ്ടെന്നും പ്രവാസികാര്യ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: