ന്യൂദല്‍ഹി: പൊതുമേഖലാ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സ്ഥലംമാറ്റം, വാണിജ്യ ഇടപാടുകള്‍, നിയമനങ്ങള്‍ എന്നീ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. സ്ഥാപനങ്ങളുടെ നന്മയ്ക്കുതകുന്ന ഏതു വാണിജ്യപരമായ തീരുമാനങ്ങളും നിര്‍ഭയം കൈക്കൊള്ളാം.
നിയമനവും സ്ഥലം മാറ്റവും സംബന്ധിച്ച് നിലവിലുള്ള വ്യവസ്ഥകള്‍ കര്‍ശനമായി പിന്തുടരണം. ഇതില്‍ ഇളവു വരുത്തണമെങ്കില്‍ അതു സിഎംഡി തലത്തില്‍ വേണം കൈക്കൊള്ളാന്‍. എന്നാല്‍ നടപടികള്‍ സംബന്ധിച്ച ഏതെങ്കിലും പരാതികള്‍ വന്നാല്‍ അതിനു സമാധാനം പറയാന്‍ തലപ്പത്തിരിക്കുന്നവര്‍ ബാധ്യസ്ഥരാണെന്ന് ധനമന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: